കുരുവി നിർമ്മാർജ്ജന മഹായജ്ഞം

ചതുർകീട യജ്ഞം (Four Pests Campaign) എന്നും കുരുവി നിർമ്മാർജ്ജന മഹായജ്ഞം (ചൈനീസ്: ; പിൻയിൻ: què Yùndòng) എന്നും (smash sparrow campaign), കുരുവിയെ കൊല്ലൂ സമരം (kill a sparrow ) (ചൈനീസ്: 消灭麻雀运动; പിൻയിൻ: Xiāomièquè Yùndòng) എന്നുമെല്ലാം പേരുകളുണ്ട് .

യുറേഷ്യൻ മരക്കുരുവികളേയാണ് കുരുവി നിർമ്മാർജ്ജന മഹായജ്ഞം പ്രധാനമായും ലക്ഷ്യമിട്ടത്

മാവോ സേതൂങിന്റെ  മുന്നോട്ടുള്ള മഹാ കുതിപ്പ് പദ്ധതിയുടെ ഭാഗമായ ഒരു ശുചിത്വ യജ്ഞമായിരുന്നു ചതുർകീട യജ്ഞം four pests campaign എന്ന് ചൈനീസ് അധികാരികൾ നാമകരണം ചെയ്ത പരിപാടി.

1958-1962 കാലഘട്ടത്തിൽ  നടന്ന മഹാ കുതിപ്പ് പദ്ധതിയിലെ ആദ്യ യജ്ഞമായിരുന്നു കുരുവി നിർമ്മാർജ്ജനം. നിർമ്മാർജ്ജനം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട നാല് കീടങ്ങൾ ഈച്ച, എലി, കൊതുക് കുരുവി എന്നിവയായിരുന്നു. കുരുവികളിൽ പ്രധാനമായും ലക്ഷ്യമിട്ടത് യുറേഷ്യൻ മരക്കുരുവികളേയാണ്. (Eurasian tree sparrows).[1][2]   മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയ ധാന്യവിളകൾ തിന്നു തീർക്കുന്നു എന്നത് കൊണ്ടാണ് കുരുവികളെ നിർമ്മാർജ്ജനം ചെയ്യാൻ അഹ്വാനം നൽകിയത്.

കുരുവിഹത്യ നടപ്പിലാവുന്നു.

തിരുത്തുക

പാത്രങ്ങൾ മുട്ടി ഒച്ചയുണ്ടാക്കി കുരുവികളെ പേടിപ്പിക്കലായിരുന്നു ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന കുരുവി ഉന്മൂലന തന്ത്രം. ഈ ഒച്ച കാരണം എങ്ങും പറന്നിറങ്ങാൻ സാധിക്കാതെ വന്ന കുരുവികൾ പറക്കലിനിടയിൽ ക്ഷീണിച്ച് ആകാശത്ത് നിന്നും ചത്ത് വീഴുകയോ. വീണു ചാവുകയോ ആയിരുന്നു. കുരുവി കൂടുകൾ നശിപ്പിക്കുക മുട്ടകൾ  പൊട്ടിച്ച് കളയുക, കുരുവി കുഞ്ഞുങ്ങളെ വകവരുത്തുക, കുരുവികളേയും മറ്റ് പറവകളേയും ആകാശത്ത് നിന്നും വെടിവെച്ചിടുക തുടങ്ങിയ [3]<refമുറകളും സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള ബഹു സഹസ്രം ജനം നടപ്പാക്കി. ധാരാളം പക്ഷികൾ വംശനാശത്തിന്റെ വക്കില്ലെത്തി.[4] 

ഉന്മൂലം ചെയ്യുന്ന കീടങ്ങളുടെ തോതനുസരിച്ച് സ്കൂളുകൾക്കും മറ്റ് സംഘടനകൾക്കും, സർക്കാർ/ തൊഴിലാളി കൂട്ടായ്മകൾക്കും അംഗീകാരങ്ങളും പാരിതോഷികങ്ങളും നൽകപ്പെട്ടു. 

ചൈനീസ് പൗരനമാർക്ക് പ്രവേശനാനുമതിയില്ലാത്ത നയതന്ത്രകാര്യലായങ്ങളിലും ഭവനങ്ങളിലും ധാരാളം കുരുവികൾ ചേക്കേറി. അവയെ ആട്ടിപ്പായിക്കാൻ കാര്യാലയ പരിസരത്തേക്ക് കടക്കാൻ വിദേശികൾ അനുവദിക്കാതിരുന്നത് സംഘർഷങ്ങൾക്ക് ഇടനൽകി. പോളിഷ് എംബസി ഇത്തരത്തിൽ അനുമതി നിഷേധിച്ചപ്പോൾ ജനങ്ങൾ ചെണ്ടകളുമായി പരിസരം വളഞ്ഞു മുട്ടു തുടങ്ങി. പേടിച്ച് വിരണ്ട കിളികൾ പറക്കാൻ കൂട്ടാക്കാതെ രണ്ട് ദിവസത്തിനുള്ളിൽ കെട്ടിടത്തിൽ തന്നെ ചത്തോടുങ്ങി. ചത്ത കിളികളെ നീക്കം ചെയ്യാൻ  പോളിഷ് അധികൃതർ ഏറെ അധ്വാനിക്കേണ്ടി വന്നു.[5]  

പ്രത്യാഘാതം : മഹാദുരന്തം

തിരുത്തുക

1958ൽ തുടങ്ങിയ കുരുവിക്കൊല രണ്ട് വർഷത്തിനുള്ളിൽ തന്നെ ഭീകരമായ ദ്രുരന്തങ്ങൾ സൃഷ്ടിച്ചു. കുരുവികൾ ധാന്യവിളകൾ മാത്രമല്ല ഭക്ഷിക്കുന്നത് എന്നും ധാന്യവിളകളുടെ സ്വാഭാവിക പരാദങ്ങളായ(parasites)  അനവധി പ്രാണികളേയും അവ നശിപ്പിക്കുമായിരുന്നെന്നും വളരെ വൈകിയാണ് ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞത്. കുരുവികളുടെ ഉന്മൂലനം വെട്ടുക്കിളികളടക്കമുള്ള പ്രാണികളുടെ അഭൂതപൂർവ്വമായ ആക്രമത്തിനു വഴിവെച്ചു. വ്യവസായവൽക്കരണത്തിനു വേണ്ടി നടത്തിയ വനനശീകരണം, പുതിയ ഇനം വളങ്ങൾ എന്നീ പുത്തൻ പരിഷ്കാരങ്ങളും കുരുവിഹത്യയും വെട്ടുക്കിളി ആക്രമവും എല്ലാം കൂടി ചേർന്നപ്പോൾ കൊടിയ ക്ഷാമം സംജാതമായി. ചൈനീസ് വൻക്ഷാമം (Great Chinese Famine) എന്ന് വിളിക്കപ്പെട്ട മനുഷ്യനിർമ്മിത ദുരന്തത്തിൽ മരണപ്പെട്ടത് നാലരകോടി (45 മില്യൺ )ആളുകളാണ് എന്ന് ചില കണക്കുകൾ പറയുന്നു.[6][7] ചൈനീസ് അധികൃതരുടെ കണക്കുകൾ പ്രകാരം 15മില്യൺ അധിക മരണങ്ങളേ സംഭവിച്ചിട്ടുള്ളൂവത്രെ.

1960ൽ കുരുവിയെ ചതുർകീട പട്ടികയിൽ നിന്നും മാറ്റി പകരം മൂട്ടകളെ ഉൾപ്പെടുത്തി. പക്ഷേ അപ്പോഴേക്കും ക്ഷാമവും പട്ടിണി മരണങ്ങളും ആരംഭിച്ചിരുന്നു.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Summers എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. McCarthy, Michael (2 August 2006). "The secret life of sparrows". The Independent. Archived from the original on 2010-12-20. Retrieved 30 January 2009.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Summers2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Dikotter, Frank (2010). Mao's Great Famine. New York: Walker & Co. p. 188.
  5. "Chiny. Historia" [China. History] (in പോളിഷ്). 2 June 1999. Retrieved 3 May 2016.
  6. Peng, Xizhe (1987). "Demographic Consequences of the Great Leap Forward in China's Provinces". Population and Development Review. 13 (4): 639–670. doi:10.2307/1973026.
  7. Akbar, Arifa (17 September 2010). "Mao's Great Leap Forward 'killed 45 million in four years'". The Independent.