വടക്കൻ കേരളത്തിൽ പുരാതന കാലം മുതൽക്ക് കർഷകർ മഴക്കാലത്ത് ഉപയോഗിച്ച് വരുന്ന ഒരുപകരണമാണ് കുരമ്പ [1]. തലയും ശരീരഭാഗങ്ങളും മഴയിൽ നിന്നും മറയ്ക്കാൻ ഇത്‌ ഉപയോഗിക്കുന്നു. ആധുനിക കുടയുടേയും മഴക്കോട്ടിന്റേയും വരവോടെ കുരമ്പ അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും ഇന്നും ആദിവാസിമേഖലയിൽ ഇത് ഉപയോഗിച്ചു വരുന്നുണ്ട്. നാടൻപാട്ടുകളിൽ ഇത് ഇടംപിടിച്ചിട്ടുണ്ട്[2].

മരക്കുരമ്പ

നിർമ്മാണം

തിരുത്തുക

കുരമ്പ രണ്ടു തരത്തിലുണ്ട്.

  • തെങ്ങോലക്കുരമ്പ

തെങ്ങിന്റെ പച്ചയോല തീയിൽ വാട്ടി കയ്യുള വള്ളി കൊണ്ട് തുന്നിക്കെട്ടിയാണ് സാധാരണ തെങ്ങോലക്കുരമ്പ ഉണ്ടാക്കുന്നത്.പനയോലകൾ ഉപയോഗിച്ചും ഇതുണ്ടാക്കാം. പനനാരും കുരമ്പ നെയ്യാൻ ഉപയോഗിക്കാറുണ്ട്.

  • മരക്കുരമ്പ

മുളയുടേയോ ഊഴിയുടേയോ ചീളുകൾ കൊണ്ട് ഘടന നിർമ്മിച്ച് അതിൽ കൊരമ്പക്കൂവയുടെ ഇലകൾ കൊണ്ട് അടുക്കി വെച്ച് തുന്നിയാണ് മരക്കുരമ്പ തയ്യാറാക്കുന്നത്. സാധാരണ കുരമ്പ ഭാരം കുറഞ്ഞതും മടക്കി വെക്കാവുന്നതുമാണ്. മരക്കുരമ്പ മടക്കി വെക്കാനാവില്ല. പക്ഷേ, ഇത് കൂടുതൽ കാലം ഈടു നിൽക്കും

ചിത്രശാല

തിരുത്തുക
  1. [1]|ഓലക്കുടകൾ-പ്രയുക്തിയും നിർമ്മാണവും
  2. [2][പ്രവർത്തിക്കാത്ത കണ്ണി]|അന്വേഷണം – നാടൻപാട്ട്


"https://ml.wikipedia.org/w/index.php?title=കുരമ്പ&oldid=3628663" എന്ന താളിൽനിന്ന് ശേഖരിച്ചത്