കുമരംകരി

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
(കുമരങ്കരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുമരംകരി അല്ലെങ്കിൽ കുമരങ്കരി ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. ഇത്, വെളിയനാട് ഗ്രാമ പഞ്ചായത്തിന്റെ നാലാം വാർഡ് ആകുന്നു.[1] ഈ പ്രദേശം കുട്ടനാടിന്റെ ഭാഗമാണ് സമുദ്രനിരപ്പിൽനിന്നും താഴ്ന്ന പ്രദേശമാണ്. സദാ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശം. നെൽക്കൃഷിയാണ് പ്രധാന കൃഷി. മത്സ്യ ബന്ധനം, വിനോദസഞ്ചാരം എന്നിവയുമുണ്ട്. തലങ്ങും വിലങ്ങും കനാലുകൾ ഉള്ളതിനാൽ ഉൾനാടൻ ജലഗതാഗതത്തിനു പറ്റിയ സ്ഥലമായിരുന്നു. എന്നാൽ അടുത്തകാലത്തുവന്ന റോഡുകളും കരഗതാഗതസൗകര്യങ്ങളും കനാലുകളിൽ പലതിന്റെയും പ്രാധാന്യം കുറച്ചു. പല കനാലുകളിലൂടെയും മുമ്പു ജലഗതാഗത വകുപ്പിന്റെ [2]ബോട്ടുസർവ്വീസുകൾ കാവാലം, ലിസിയോ, ആലപ്പുഴ, നാരകത്തറ, പുളിങ്കുന്ന്, കിടങ്ങറ, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു ഉണ്ടായിരുന്നു. ഇന്ന് ഈ കനാലുകൾക്കു കുറുകെ ഉയരം കുറഞ്ഞ പാലങ്ങൾ വന്നതും കരയാത്രയ്ക്കു സുഗമമായ റോഡുകൾ എല്ലാ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചതും കാരണം കനാലുകളുടെയും ബോട്ടുസർവ്വീസുകളുടെയും കെട്ടുവള്ളങ്ങളുടെയും പ്രാധാന്യം കുറഞ്ഞിരിക്കുകയാണ്. ജനപ്പെരുപ്പവും വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള തടസ്സവും മലിനീകരണസാദ്ധ്യത കൂട്ടിയിരിക്കുകയാണ്. മിക്കയിടത്തും പായൽ മൂടിയിട്ടുണ്ട്. കുമരംകരിയിൽ രണ്ടു വലിയ പാലങ്ങൾ ഉണ്ട്. അനേകം ചെറു പാലങ്ങളുമുണ്ട്. [3]'ആമേൻ' എന്ന സിനിമയിലെ കുമരംകരിപള്ളി ഈ കുമരംകരിയല്ല[4]

Kumarankary

കുമരങ്കരി
Village
Country India
StateKerala
DistrictAlappuzha
ജനസംഖ്യ
 (2001)
 • ആകെ51,960
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
686103
Telephone code0477
Coastline0 കിലോമീറ്റർ (0 മൈ)
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

കമരംകരി അമ്പലം വളരെ പുരാതനമാണ്. കുമരംകരി കത്തോലിക്കപള്ളി [5]ബോട്ടുജട്ടിക്കടുത്ത് സ്ഥിതിചെയ്യുന്നു. കുമരംകരി സർവ്വീസ് സഹകരണ ബാങ്ക്, ബ്ലോക്ക് ഓഫീസ്, പോസ്റ്റ് ഓഫീസ്,[6] ഫെഡറൽ ബാങ്ക്, കുമരംകരി ശാഖ

പ്രധാന റോഡുകൾ

തിരുത്തുക

ചങ്ങനാശേരിയിൽനിന്നും കുമരംകരിയിലേയ്ക്ക് കാവാലം, കൃഷ്ണപുരം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു പോകാവുന്ന റോഡുണ്ട്. ഇതുവഴി കെ. എസ്. ആർ. ടി. സി. ബസ്സുകൾ ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=കുമരംകരി&oldid=3628625" എന്ന താളിൽനിന്ന് ശേഖരിച്ചത്