കുമരംപുത്തൂർ സീതിക്കോയ തങ്ങൾ

സ്വാതന്ത്ര്യ സമര സേനാനിയും മലബാർ സമരത്തിൽ പങ്കെടുത്തിട്ടുള്ള ഖിലാഫത്ത് നേതാവായിരുന്നു കുമരംപുത്തൂർ സീതിക്കോയ തങ്ങൾ.

ജീവിതരേഖ

തിരുത്തുക

കുമരംപുത്തൂർ പള്ളിക്കുന്നിലാണ് ജനനം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ, ചെമ്പ്രശ്ശേരി തങ്ങൾ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, എം പി നാരായണ മേനോൻ തുടങ്ങിയവർക്കൊപ്പം സീതിക്കോയ തങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിട്ടുണ്ട്.[1] മലബാർ സമരത്തെ തുടർന്ന് നിലവിൽ വന്ന സമാന്തര ഭരണകൂടത്തിൽ വള്ളുവനാട് ഗവർണർ ആയിരുന്നു സീതിക്കോയ തങ്ങൾ.[2] ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രൂപീകരണം മുതൽക്ക് തന്നെ നേതൃപരമായ പങ്ക് നിർവ്വഹിച്ചു.

1921 ഡിസംബർ 20ന് ചെ​​മ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും കുമരംപുത്തൂർ സീതിക്കോയ തങ്ങളും ബ്രിട്ടീഷുകാർക്ക്​​ കീഴടങ്ങി.[3] സീതിക്കോയ തങ്ങളെ ബ്രിട്ടീഷുകാർ 1922 ജനുവരി 9 ന് വെടിവെച്ച് കൊന്നുവെന്നും, മൃതദേഹം കാളപ്പാടൻ അലി അധികാരിയുടെ നേതൃത്വത്തിൽ പെട്രോളൊഴിച്ച് കത്തിച്ചു എന്നുമാണ് ചരിത്രം.[4][5]

ജീവചരിത്ര പുസ്തകം

തിരുത്തുക

എഴുത്തുകാരനും മലബാർ മുസ്ലിം ചരിത്ര ഗവേഷകനുമായ നസറുദ്ധീൻ മണ്ണാർക്കാട് എഴുതി 2022 ൽ പുറത്തിറങ്ങിയ തങ്ങളുടെ ജീവചരിത്രമാണ് കുമരം പുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും.[6]

അംഗീകാരങ്ങൾ

തിരുത്തുക

കുമരംപുത്തൂർ പഞ്ചായത്ത് ഓഫീസ് കവാടത്തിന് സീതിക്കോയ തങ്ങളുടെ പേര് നൽകാൻ 2021 ൽ പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു.[7]

  1. Daily, Keralakaumudi. "ഓഫീസ് കവാടത്തിന് സീതിക്കോയ തങ്ങളുടെ പേര് നാമകരണം ചെയ്യുമെന്ന്" (in ഇംഗ്ലീഷ്). Retrieved 2022-09-27.
  2. Editor (2021-12-28). "കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2023-09-22. Retrieved 2022-09-27. {{cite web}}: |last= has generic name (help)
  3. ഷെബീൻ മഹ്ബൂബ് (2020-11-01). "വിപ്ലവനായകന് അഭയമേകിയ മാപ്പിളപ്പെണ്ണ്". Retrieved 2022-09-27.
  4. Desk, Web (2021-11-07). "മലബാർ സമരം: വാരിയംകുന്നത്തിന്റെ ഗവർണർ സീതിക്കോയ തങ്ങളുടെ ഫോട്ടോയും കണ്ടെത്തി". Retrieved 2022-09-27. {{cite web}}: |last= has generic name (help)
  5. "Communalising martyrdom" (in ഇംഗ്ലീഷ്). 2021-09-13. Retrieved 2022-09-27.
  6. thepin (2022-01-04). "കുമരംപുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-09-27.
  7. Desk, Web (2021-11-05). "1921 ന്റെ ജ്വലിക്കുന്ന ഓർമ; കുമരംപുത്തൂർ പഞ്ചായത്ത് ഓഫീസ് കവാടത്തിന് സീതിക്കോയ തങ്ങളുടെ നാമകരണം". Retrieved 2022-09-27. {{cite web}}: |last= has generic name (help)