നസറുദ്ധീൻ മണ്ണാർക്കാട്
മാപ്പിളപ്പാട്ട് രചയിതാക്കളിൽ ശ്രദ്ധേയനായ നസറുദ്ദീൻ മണ്ണാർക്കാട്, 'കൊർദോവ വിളിക്കുന്നു' [1]എന്ന മാപ്പിളപ്പാട്ട് ആൽബത്തിലൂടെയാണ് ഗാന രചന രംഗത്തേക്ക് കടന്നു വരുന്നത്. പ്രമുഖ മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂർ ശരീഫ് , മൂസ എരഞ്ഞോളി , കെ. ജി മാർക്കോസ് തുടങ്ങി നിരവധി ഗായകർക്ക് വേണ്ടി ഗാനരചന നിർവഹിച്ച നസറുദ്ധീൻ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയാണ്.
പ്രധാന കൃതികൾ
തിരുത്തുകസ്വാതന്ത്ര്യ സമര സേനാനിയും മലബാർ സമരത്തിൽ പങ്കെടുത്തിട്ടുള്ള ഖിലാഫത്ത് നേതാവായിരുന്നു കുമരംപുത്തൂർ സീതിക്കോയ തങ്ങൾ. കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ജീവ ചരിത്ര കൃതിയായ 'കുമരംപുത്തൂർ സീതിക്കോയ തങ്ങളും പാലക്കാടൻ പോരാളികളും എന്ന കൃതി 2021 ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് [2]
കുഞ്ഞാലി മരക്കാർ പടപ്പാട്ട് എന്ന പേരിൽ കേരളത്തിലെ പോർട്ടുഗീസ് കാലഘട്ടത്തെ കുറിച്ച് വിവരിക്കുന്ന കൃതിയുടെ [3] രചയിതാവാണ്. [4]
440 വരികളിൽ കപ്പപ്പാട്ട് ഇശലിൽ മാപ്പിളപ്പാട്ടിൽ ആദ്യത്തെ വാരിയൻ കുന്നത്ത് ജീവിത ചരിത്രമായ 'വാരിയൻ കുന്നത്ത് സീറപ്പാട്ട്' എന്ന കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. [5]
2020 ലെ ദുബായ് സർഗ്ഗ ധാരയുടെ മഹാകവി ടി ഉബൈദ് സാഹിബ് സ്മാരക അവാർഡ് ജേതാവാണ് .[6]
- ↑ https://www.youtube.com/watch?v=85rZvNthEYA
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-09-22. Retrieved 2023-09-10.
- ↑ https://blogs.timesofindia.indiatimes.com/tracking-indian-communities/keralas-first-jihad/
- ↑ https://www.madhyamam.com/culture/literature/mappilapattu-artist-nasrudheen-1189191
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-17. Retrieved 2020-07-17.
- ↑ "ടി. ഉബൈദ് സ്മാരക അവാർഡ് സമ്മാനിച്ചു" (in ഇംഗ്ലീഷ്). Archived from the original on 2020-11-15. Retrieved 2021-02-20.