കുന്ദമംഗലം ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കുന്ദമംഗലം

കുന്ദമംഗലം
11°18′23″N 75°52′44″E / 11.306389°N 75.878889°E / 11.306389; 75.878889
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കുന്ദമംഗലം
ലോകസഭാ മണ്ഡലം കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 27.23[1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 38208[1]
ജനസാന്ദ്രത 1403[1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കോഴിക്കോട് ജില്ലയിലെ , കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ലോക്ക് പരിധിയിൽ കുന്ദമംഗലം, കുറ്റിക്കാട്ടൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 27.23 ചതുരശ്രകിലോമീറ്ററാണ്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001 -ലെ കണക്കുകൾ പ്രകാരം 38208 ആണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ. ഇതിൽ 19783 പുരുഷന്മാരും, 18425 സ്ത്രീകളും ഉൾപ്പെടുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനസാന്ദ്രത 1403-ഉം, സ്ത്രീ പുരുഷ അനുപാതം 931-ഉം ആണ്. [2]

ചരിത്രം

തിരുത്തുക

പേരിന് പിന്നിൽ

തിരുത്തുക

കുന്നുകൾ ധാരാളം ഉള്ള പ്രദേശമാണ് കുന്ദമംഗലം ആയത്. ഈ പേരിനെ അന്വർത്ഥമാക്കുംവിധം നാൽ‌പ്പതോളം കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്.

ആദ്യകാല ഭരണസമിതികൾ

തിരുത്തുക

1956 ഒക്ടോബർ ഒന്നാം തിയതിയാണ് കുന്ദമംഗലം പഞ്ചായത്ത് നിലവിൽ വന്നത്. വി. കുട്ടികൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. 1962 ജനുവരി ഒന്നാം തിയതി മലബാർ ഡിസ്ട്രിക്ട് ബോർഡ് നിർത്തലാക്കിയതിനെ തുടർന്ന് കാരന്തൂർ‍, പൈങ്ങോട്ട് പുറം എന്നീ പ്രദേശങ്ങൾ ഈ പഞ്ചായത്തിനോട് ചേർക്കപ്പെട്ടു.

അതിരുകൾ

തിരുത്തുക
  • വടക്ക് : കൊടുവള്ളി, മടവൂർ പഞ്ചായത്തുകൾ
  • കിഴക്ക് : ചാത്തമംഗലം, കൊടുവള്ളി പഞ്ചായത്തുകൾ
  • തെക്ക് : കോഴിക്കോട് കോർപ്പറേഷൻ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് : കോഴിക്കോട് കോർപ്പറേഷൻ, കുരുവട്ടൂർ പഞ്ചായത്ത്

ഭൂപ്രകൃതി

തിരുത്തുക

കോഴിക്കോട് കോർപ്പറേഷനോട് തൊട്ട് അറബിക്കടലിൽ നിന്നും 13 കിലോമീറ്റലർ കിഴക്ക് മലകളും സമതലങ്ങളും വയലുകളും ഇടതിങ്ങി വൈവിധ്യമാർന്ന ഭൂപ്രകൃതിയോടുകൂടിയ പ്രദേശമാണ് കുന്ദമംഗലം പഞ്ചായത്ത്. വയനാട് ചുരത്തിലേക്കും നാടുകാണിച്ചുരത്തിലേക്കും വഴി പിരിയുന്നത് ഇവിടെവച്ചാണ്. കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പൂനൂർ പുഴയും വടക്ക് കൊടുവള്ളി പഞ്ചായത്തിനോട് തൊട്ട് വള്ളിയാട്ടുമ്മൽ, വെളളാരംചാൽ മലനിരകളും തെക്ക് കോഴിക്കോട് കോർപ്പറേഷന് അതിരുകളോടടുത്ത കരിമ്പനക്കൾ കുന്നുകളുമാണ് ഇതിന്റെ അതിരുകൾ.

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
  2. http://www.lsg.kerala.gov.in/pages/lb_general_info.php?intID=5&ID=1059 തദ്ദേശസ്വയംഭരണ വകുപ്പ് കുന്ദമംഗലം പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ