കുഞ്ചൻ നമ്പ്യാർ സ്മൃതിമണ്ഡപം

കേരളത്തിൽ, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ, കുഞ്ചൻ നമ്പ്യാരുടെ സ്മരണാർത്ഥം കേരളസർക്കാർ സ്ഥാപിച്ചതാണ് കുഞ്ചൻ നമ്പ്യാർ സ്മൃതിമണ്ഡപം. സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലാണ് ഈ സ്മാരകം സംരക്ഷിക്കുന്നത്. [1][2][3] സ്മൃതിമണ്ഡപത്തിന് അനുബന്ധമായി ഒരു എഴുത്തുപുരയുമുണ്ട്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന് അര കിലോമീറ്റർ തെക്കുവശത്തായാണ് സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്നത്. കുഞ്ചൻ നമ്പ്യാർ താമസിച്ചിരുന്നയിടത്തുതന്നെയാണ് ഈ മണ്ഡപമുള്ളത്. അദ്ദേഹം വസിച്ചിരുന്ന വീടിന്റെ സ്ഥാനത്ത് വീട് പുതുക്കി നിലനിർത്തിയിട്ടുണ്ട്. മണ്ഡപത്തിൽ കുഞ്ചൻ നമ്പ്യാരുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ തുള്ളൽ പഠന ക്ലാസുകളും വിദ്യാരംഭദിനത്തിൽ എഴുത്തിനിരുത്തും നടത്താറുണ്ട്.

കുഞ്ചൻ നമ്പ്യാർ സ്മൃതിമണ്ഡപം

സ്മൃതിമണ്ഡപത്തിന് അര കിലോമീറ്റർ വടക്കുഭാഗത്തായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുൻവശത്ത് കുഞ്ചൻ നമ്പ്യാർ സ്മാരകം ഹാൾ കൂടിയുണ്ട്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. [1]സർക്കാർ ഉത്തരവ് - നവീകരണം
  2. [2]See page 6 Sl Number 115
  3. ., . "കുഞ്ചൻ നമ്പ്യാരുടെ സ്മൃതി മണ്ഡപം കാടുകയറിയ നിലയിൽ... Read more at: https://www.asianetnews.com/local-news/kunchan-nambiar-s-smriti-mandapam-is-in-abandoned-state-q4b81o". https://www.asianetnews.com. www.asianetnews.com. Retrieved 25 നവംബർ 2020. {{cite web}}: |last1= has numeric name (help); External link in |title= and |website= (help)