കുഞ്ചൻ നമ്പ്യാർ സ്മാരകം
കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സാംസ്കാരികസ്ഥാപനമാണ് കുഞ്ചൻ നമ്പ്യാർ സ്മാരകം. അമ്പലപ്പുഴയിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ആക്ഷേപഹാസ്യക്കവിതകളുടെ ഉപജ്ഞാതാവ് എന്ന വിശേഷണമുള്ള കുഞ്ചൻ നമ്പ്യാരുടെ ഓർമ്മയ്ക്കായാണ് 1967 ൽ കേരള സർക്കാർ ഈ സ്ഥാപനം തുടങ്ങുന്നത്.[1]
പ്രവർത്തനങ്ങൾ
തിരുത്തുകകേരളത്തിന്റെ തനതുകലാരൂപങ്ങളുടെ പ്രചരണമാണ് കുഞ്ചൻ സ്മാരകത്തിന്റെ ലക്ഷ്യം. തുള്ളൽക്കലയിൽ പരിശീലനം നൽകിവരുന്നു. കുട്ടികൾക്കായി കോഴ്സുകളും മറ്റും നടത്തുന്നുമുണ്ട്. ഗവേഷണ വിഭാഗവും ഇതിനോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-16. Retrieved 2013-04-08.