കി ഡുറിയൻ

ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ ബാന്റൻ പ്രവിശ്യയിലെ ഒരു നദി

ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ ബാന്റൻ പ്രവിശ്യയിലെ ഒരു നദിയാണ് കി കാൻഡി എന്നുമറിയപ്പെടുന്ന കി ഡുറിയൻ (ഡുറിയൻ നദി), ഇത് തെക്ക് പർവതങ്ങളിൽ ഉത്ഭവിച്ച് ജാവാ കടലിലേക്ക് വടക്കോട്ട് ഒഴുകുന്നു. നദിയുടെ ഡെൽറ്റയിൽ ഇപ്പോൾ കനാലുകൾ നിർമ്മിച്ച് നെൽ കൃഷിക്ക് വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. കൂടാതെ ഒരു കാലത്ത് കരിമ്പിൻ തോട്ടങ്ങൾക്കും ഉപയോഗിച്ചിരുന്നു. വിപുലമായ ജലസേചന പ്രവർത്തനങ്ങൾ 1920 കളിൽ നദിയിൽ നിന്ന് വെള്ളം ഒരു കനാൽ സംവിധാനത്തിലേക്ക് തിരിച്ചുവിട്ടു. എന്നാൽ കൊളോണിയലിനു ശേഷമുള്ള കാലഘട്ടത്തിൽ ഈ പ്രവൃത്തികൾ പൂർത്തിയാകാതെ അവഗണിക്കപ്പെട്ടു. 1990 കളിൽ ജലസേചന പ്രവർത്തനങ്ങൾ പുനരധിവസിപ്പിക്കാനും ഡച്ച്, ജാപ്പനീസ് സഹായത്തോടെ വ്യാവസായിക പദ്ധതികൾക്ക് ജലം നൽകുന്നതിന് നദിയിൽ അണക്കെട്ട് നിർമ്മിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ഇവ ഇന്തോനേഷ്യൻ സർക്കാർ റദ്ദാക്കി.

കി ഡുറിയൻ
കി ഡുറിയനിന് മുകളിലൂടെയുള്ള പാലം 1910–34
കി ഡുറിയൻ is located in Java
കി ഡുറിയൻ
ജാവയിലെ സ്ഥാനം
രാജ്യംഇൻഡോനേഷ്യ
Physical characteristics
പ്രധാന സ്രോതസ്സ്ജാവ
നദീമുഖംTanara
6°01′27″S 106°24′42″E / 6.0242°S 106.4117°E / -6.0242; 106.4117
നദീതട പ്രത്യേകതകൾ
GeonamesCi Durian at GEOnet Names Server

1,929 മീറ്റർ (6,329 അടി) ഉയരമുള്ള ഹാലിമുൻ പർവ്വതത്തിന്റെ ചരിവുകളിൽ നിന്ന് കി ഡുറിയൻ ഉത്ഭവിച്ച് ബാന്റൻ മേഖലയിലൂടെ വടക്കോട്ട് ഒഴുകി കോട്ട ബാന്റന്റെ കിഴക്കുഭാഗത്തിന്റെ തീരത്തെത്തുന്നു. [1] ജാവയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബാന്റനിലെ നദികൾ പരസ്പരം സമാന്തരമായി ഒഴുകുന്നു. കോട്ട ബാന്റൻ നഗരത്തിനടുത്തുള്ള താഴത്തെ ഭാഗങ്ങളിൽ ബാന്റൻ എന്ന് വിളിക്കപ്പെടുന്ന പെറ്റെ, പൊന്താങ് കടലിൽ പ്രവേശിക്കുന്ന ഉജുങ്, തനാര, മൻസൂരി സാഡേൻ എന്നിവയിൽ കടക്കുന്ന ഡുറിയൻ, പിയാൻ‌ഗാൻ‌ പർ‌വ്വത പ്രദേശത്ത് മുന്നേറുന്നു. 1682-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി (VOC) പ്രദേശവും ബറ്റേവിയയും (ആധുനിക ജക്കാർത്ത) തമ്മിലുള്ള അതിർത്തി രൂപീകരിച്ചു.[2] ഡുറിയൻ, മൻസൂരി, സാഡേൻ നദികൾ തംഗേരംഗ് സമതലത്തിലൂടെ ഒഴുകുന്നു.[3] നദികൾ തീരത്തിനടുത്തുള്ള ഡെൽറ്റകളിലേക്ക് ഒഴുകുന്നു. തനാരയിലെ ഡുറിയന്റെ നദീമുഖത്തിനും സാഡേൻ നദീമുഖത്തിനും ഇടയിൽ ചതുപ്പുകളുണ്ട്.[2]

ചരിത്രം

തിരുത്തുക

കി ഉജുങ്, കി ഡുറിയൻ, കി ബാന്റൻ നദികളുടെ നദീമുഖത്ത് സുന്ദനീസ് ജനങ്ങളായിരുന്നു താമസിച്ചിരുന്നത്.[4] 1682-ൽ ഉജുങ്ങിന്റെയും ഡുറിയന്റെയും താഴ്‌വരകളിൽ നെൽവയലുകൾ ഉണ്ടായിരുന്നു.[5] 1700 ന് ശേഷം ബാന്റനിലെ പഞ്ചസാര ഉൽപാദനം നവീകരിച്ചു. ചതുപ്പുനിലമായ കി ഡുറിയൻ ഡെൽറ്റയിൽ കൂടുതലും കരിമ്പ് വളർത്താൻ ആവശ്യമായ ജലമുണ്ടായിരുന്നു. ചൈനീസ് സംരംഭകനായ ലിംപീൻങ്കോ എന്ന വ്യാപാരിയാണ് ഈ പദ്ധതി സംഘടിപ്പിച്ചത്. ബറ്റേവിയയിൽ താമസിക്കുകയും പതിവായി ബാന്റൻ സുൽത്താനേറ്റ് സന്ദർശിക്കുകയും സുൽത്താന്റെ ദർബാറിൽ ആഡംബര വസ്ത്രങ്ങൾ കൊണ്ടുവരുകയും ചെയ്തിരുന്നു. 1699-ൽ ലിംപീൻങ്കോ സുൽത്താനിൽ നിന്ന് നിരവധി പാട്ടങ്ങൾ നേടി.[6] ഈ സമയത്ത് ഡുറിയന്റെ നദീമുഖ പ്രദേശം വളരെ കുറവായിരുന്നു. ആദ്യകാലനിവാസികൾ മത്സ്യബന്ധനത്തിലൂടെയും കുറച്ച് കൃഷിയിലൂടെയും ജീവിച്ചിരുന്നു. പഞ്ചസാര ഉൽപാദനം അവരുടെ ജീവിതരീതിയിൽ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിരുന്നില്ല. മലേഷ്യക്കാരായ നവാഗതർ പഞ്ചസാരത്തോട്ടങ്ങളിൽ ജോലി ചെയ്യാൻ ഈ പ്രദേശത്ത് അനുവാദമില്ലാതെ താമസമാക്കി. എന്നാൽ തൊഴിലാളികളിൽ ഭൂരിഭാഗവും ബറ്റേവിയയിൽ നിന്നുള്ള ചൈനക്കാരായിരുന്നു.[6]

1808-ൽ കി ഡുറിയന്റെ (അല്ലെങ്കിൽ കി കാൻഡി) കിഴക്ക് ഭാഗത്തുള്ള ബാന്റൻ സുൽത്താനേറ്റിന്റെ ഭാഗം ഡച്ചുകാർക്ക് നൽകി.[7] ഈ പ്രദേശം ഡച്ച് നിയന്ത്രണത്തിലുള്ള ബാന്റൻ പ്രവിശ്യയുടെ ഭാഗമായി മാറി. അതിന്റെ പടിഞ്ഞാറൻ അതിർത്തി കി ഡൂറിയൻ അതിർത്തിയായി ഉറപ്പിച്ചുകൊണ്ട് പ്രവിശ്യയെ ബാന്റൻ സുൽത്താനേറ്റിൽ നിന്ന് വേർതിരിക്കുന്നു.[8] കി ഡുറിയന് കിഴക്ക് ഡച്ച് സർക്കാർ സ്വകാര്യ ഡച്ച് ആളുകൾക്ക് പാട്ടത്തിന് നൽകി.[9] ബാന്റന്റെ അവസാനത്തെ സുൽത്താൻ 1832-ൽ നീക്കം ചെയ്യപ്പെട്ടു. എന്നാൽ 1836-ൽ കി ഡുറിയൻ ഇലിറിൽ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. കി ഡുറിയൻ ഉഡിക്കിലെ മറ്റൊരു കലാപം 1845-ൽ അടിച്ചമർത്തപ്പെട്ടു.[10] 1850-ൽ ബാന്റണിലെ മറ്റ്ഭാഗങ്ങളിൽ നടന്ന അന്തിമ കലാപത്തിനുശേഷം 30 വർഷക്കാലം ശാന്തമായിരുന്നു. മാരകമായ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിനെ കൂടാതെ തുടർന്ന് 1883-ൽ ക്രാകറ്റോവ പൊട്ടിത്തെറി ദുരന്തം ഉണ്ടായി.[10]

ഉറവിടങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കി_ഡുറിയൻ&oldid=3908726" എന്ന താളിൽനിന്ന് ശേഖരിച്ചത്