അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കൻ പ്രദേശങ്ങളിലാണ് കിഴക്കൻ കടുവാവരയൻ (Eastern Tiger Swallowtail) കാണപ്പെടുന്നത്[1].

കിഴക്കൻ കടുവാവരയൻ
(Eastern Tiger Swallowtail)
Male
Female

Secure  (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. glaucus
Binomial name
Papilio glaucus
Synonyms
  • Pterourus glaucus

ഈ ഇനത്തിലെ ആൺചിത്രശലഭങ്ങളുടെ ചിറകുകൾ പ്രധാനമായും മഞ്ഞനിറമാണ്. ഇരുചിറകുകളിലും നാലുവീതം കറുത്തവരകൾ കാണും. ചിറകുകളുടെ വശങ്ങളിൽ കറുപ്പിൽ മഞ്ഞ പുള്ളികളോടെ വരയുമുണ്ടാകും.

കിഴക്കൻ ശലഭങ്ങളിൽ രണ്ടു തരത്തിലുള്ള പെൺശലഭങ്ങളുണ്ട്. ഒന്ന് മഞ്ഞ നിറത്തിലും രണ്ടാമത്തേത് ഇരുനിറത്തിലും. മഞ്ഞനിറത്തിലുള്ളത് മിക്കവാറും ആൺ‌ശലഭങ്ങൾക്കു സമാനമായിരിക്കും. ചിറകുകളുടെ കീഴ്ഭാഗത്തുള്ള നീലനിറമാണ് പ്രധാനവ്യത്യാസം. ഇരുനിറത്തിലുള്ള പെൺ‌ശലഭങ്ങളിൽ മഞ്ഞ പുള്ളികൾ മാത്രം അങ്ങിങ്ങായി കാണാം. എങ്കിലും ഇവയുടെ ചിറകുകൾക്ക് കടുവാവരകളുടെ ചെറുനിഴലുണ്ടാകും.

ജോർജിയ[2], വെർജീനിയ, അലബാമ, സൌത്ത് കരോളിന, ഡെലാവെയർ എന്നീ സംസ്ഥാനങ്ങളുടെ ദേശീയ ചിത്രശലഭമാണിത്.

ഇതുംകാണുക

തിരുത്തുക

പടിഞ്ഞാറൻ കടുവാവരയൻ

  1. http://www.butterfliesandmoths.org/species/Papilio-glaucus
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-24. Retrieved 2012-08-25.


"https://ml.wikipedia.org/w/index.php?title=കിഴക്കൻ_കടുവാവരയൻ&oldid=4020420" എന്ന താളിൽനിന്ന് ശേഖരിച്ചത്