കിളിയങ്ങാട്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കിളിയങ്ങാട്.
ആരാധനാ കേന്ദ്രങ്ങൾ
തിരുത്തുക- ശ്രീ. ഈയ്യാട്ട് മഹാവിഷ്ണു ക്ഷേത്രം
- ശ്രീ. ഇളംകരുമകൻ ക്ഷേത്രം
കൃഷി
തിരുത്തുകപരമ്പരാഗതമായി നെൽകൃഷി ചെയ്യുന്നവരാണ് ഇവിടെയുള്ളവർ. ഇന്ന് കൃഷിരീതികൾ മാറി. വാഴ, വെള്ളരി, വെണ്ട, പടവലം, മത്തങ്ങ തുടങ്ങിയ പച്ചക്കറി കൃഷികൾക്കാണ് ഇന്ന് പ്രാധാന്യം. കൃഷിക്കാരെ സംരക്ഷിക്കുന്നതിനുള്ള പാടശേഖര സമിതികളും ഇവിടെ ഉണ്ട്. കശുവണ്ടി കൃഷി ചെയ്തിരുന്നവർ ഇന്ന് റബ്ബർ കൃഷിയിലേക്ക് ചുവടുമാറ്റി.
വായനശാല
തിരുത്തുകജ്ഞാനദീപം വായനശാലയാണ് ഇവിടെയുള്ള ഏക വായനശാല