കിളിമാനൂർ രമാകാന്തൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും വിവർത്തകനുമായിരുന്നു കിളിമാനൂർ രമാകാന്തൻ (1938 ഓഗസ്റ്റ് 2 - 2009 നവംബർ 30). ദാന്തെയുടെ ഡിവൈൻ കോമഡി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്. ഡിവൈൻ കോമഡിക്ക് ഇന്ത്യൻ ഭാഷകളിലിറങ്ങുന്ന ആദ്യ വിവർത്തനമാണിത്.[1] ഈ വിവർത്തനത്തിന് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[2]

കിളിമാനൂർ രമാകാന്തൻ
തൊഴിൽകവി, വിവർത്തകൻ

 Literature കവാടം

ജീവിതരേഖ

തിരുത്തുക

മലയാള കവിതക്ക് നവഭാവുകത്വം സമ്മാനിച്ച കവികളിൽ പ്രമുഖനായ രമാകാന്തൻ 1938-ൽ കിളിമാനൂരിൽ ജനിച്ചു. എൻ.കല്യാണി, എസ്. അച്യുതൻ എന്നിവരായിരുന്നു മാതാപിതാക്കൾ. കിളിമാനൂർ രാജരാജവർമ്മ ഹൈസ്കൂൾ, തിരുവനന്തപുരം ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടെങ്ങളിലായി വിദ്യാഭ്യാസം. ദീർഘകാലം കൊല്ലം ശ്രീനാരായണ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. 2009 നവംബർ 30-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[3]

കവിതാസമാഹാരങ്ങൾ

തിരുത്തുക
  • പാന്ഥന്റെ പാട്ട്
  • കണ്ണീരിനക്കരെ
  • മർമ്മരം
  • മനുഷ്യമരങ്ങൾ
  • ഹരിതഭൂമി (1969)
  • ആരോ ഒരാൾ
  • അമ്പതു പ്രേമഗാനങ്ങൾ
  • തെരഞ്ഞെടുത്ത കവിതകൾ ( 2011)

വിവർത്തനം

തിരുത്തുക
  • ഡിവൈൻ കോമഡി (1990)

ഉപന്യാസം

തിരുത്തുക
  • സർഗമുദ്രകൾ

യാത്രാവിവരണം

തിരുത്തുക
  • ദാന്തെയുടെ നാട്ടിൽ

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2004) - ഡിവൈൻ കോമഡി (വിവർത്തനം)
  • ആശാൻ സ്മാരക പുരസ്കാരം (2005)
  • മുലൂർ സ്മാരക പുരസ്കാരം
  1. "കിളിമാനൂർ രമാകാന്തൻ അന്തരിച്ചു". മലയാളം വെബ്‌ദുനിയ. നവംബർ 30, 2009. Retrieved നവംബർ 26, 2011.
  2. "Sahitya Akademi awards announced". The Hindu. May 25, 2005. Archived from the original on 2005-12-14. Retrieved നവംബർ 26, 2011.
  3. "കവി കിളിമാനൂർ രമാകാന്തൻ അന്തരിച്ചു". മെട്രോ വാർത്ത. ഡിസംബർ 1, 2009. Retrieved നവംബർ 26, 2011.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കിളിമാനൂർ_രമാകാന്തൻ&oldid=3668969" എന്ന താളിൽനിന്ന് ശേഖരിച്ചത്