കിലോഗ്രാം
(കിലോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ പിണ്ഡത്തിന്റെ അടിസ്ഥാന ഏകകമാണ് കിലോഗ്രാം(ചീന ഭാഷ:千克 ച്യൻ ക്). ഇതിന്റെ പ്രതീകം kg എന്നാണ്. അന്താരാഷ്ട്ര മാതൃകാ കിലോഗ്രാമിന്റെ പിണ്ഡത്തിന് തുല്യം എന്നതാണ് കിലോഗ്രാമിന്റെ നിവചനം. ഇത് ഒരു ലിറ്റർ വെള്ളത്തിന്റെ പിണ്ഡത്തിനോട് ഏകദേശം തുല്യമാണ്. പേരിനോടൊപ്പം എസ്ഐ പദമൂലം ഉള്ള ഒരേയൊരു എസ്ഐ അടിസ്ഥാന ഏകകമാണിത്.
നിത്യജീവിതത്തിൽ ഒരു വസ്തുവിന്റെ കിലോഗ്രാമിലുള്ള പിണ്ഡം അതിന്റെ ഭാരം ആയാണ് കണക്കാക്കാറ്. യഥാർത്ഥത്തിൽ ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലമാണ് അതിന്റെ ഭാരം.