കിരാന ഘരാന
(കിരാന ഖരാന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗായകനോ വാദകനോ തങ്ങളുടെ മനോധർമ്മത്തിനനുസരിച്ച് സ്വതന്ത്രമായ വിധത്തിൽ രാഗാലാപനം ചെയ്ത് അതിനെ മനോഹരമാക്കാനായി ഉപയുക്തമാക്കുന്ന ശൈലികളെയാണ് ഘരാന (വാണി) എന്നു പറയുന്നത്.[1] ഉസ്താദ് അബ്ദുൾ കരീം ഖാന്റെ (1872-1937) ജന്മ സ്ഥലമായ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന എന്ന ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഘരാനയാണ് കിരാന.
കിരാന ഘരാനയിലെ പ്രധാന സംഗീതഞ്ജർ
തിരുത്തുക- ഉസ്താദ് അബ്ദുൾ കരീം ഖാൻ (1872–1937), കിരാന ഘരാന സ്ഥാപകൻ
- ബന്ദേ അലി ഖാൻ
- ഉസ്താദ് അബ്ദുൽ വഹീദ്ഖാൻ(1885–1949), അബ്ദുൾ കരീം ഖാന്റെ മരുമകൻ
- പണ്ഡിറ്റ് വ്ശ്വനാഥ് ബുവ ജാദവ്(1885–1964), അബ്ദുൾ കരീം ഖാന്റെ പ്രധാന ശിഷ്യരിലൊരാൾ
- പണ്ഡിറ്റ് സവായ് ഗന്ധർവ (1886–1952), അബ്ദുൾ കരീം ഖാന്റെ പ്രധാന ശിഷ്യരിലൊരാൾ
- പണ്ഡിറ്റ് സുരേഷ്ബാബു മാനെ(1902–1953), അബ്ദുൾ കരീം ഖാന്റെ മകനും ശിഷ്യനും
- ഹീരാബായ് ബരോദ്കർ (1905–1989), അബ്ദുൾ കരീം ഖാന്റെ മകളും ശിഷ്യയും
- പണ്ഡിറ്റ് ഭീംസെൻജോഷി[2]
- ഗംഗുബായ് ഹംഗൽ
- ഡോ.പ്രഭാ ആത്രെ
- ആനന്ദ് ഭാട്ടെ
അധിക വായനയ്ക്ക്
തിരുത്തുക- കിരാന, റോഷൻ ആരാ ബീഗം ഗ്രാമഫോൺ ഇൻഡ്യ കമ്പനി 1994
പുറംകണ്ണികൾ
തിരുത്തുക- Kirana gharana Archived 2011-01-28 at the Wayback Machine.
അവലംബം
തിരുത്തുക- ↑ ഹിന്ദുസ്ഥാനി സംഗീതം - എ.ഡി.മാധവൻ, ഡി.സി ബുക്ക്സ്, കോട്ടയം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-04. Retrieved 2012-03-10.