കിരന ഘരാനയിലെ പ്രമുഖനായ വാഗ്ഗേയകാരനായിരുന്നു സുരേഷ്ബാബു മാനെ. (1902 –മ: ഫെബ്രു:15, 1953അബ്ദുൾ റഹ്മാൻ എന്നും അദ്ദേഹത്തിനു പേരുണ്ട്.ഉസ്താദ് അബ്ദുൾ കരിം ഖാന്റെ പുത്രനുമായിരുന്നു സുരേഷ്ബാബു.[1] . മുംബൈയിൽ താമസമാക്കിയ കരീം ഖാൻ കുടുംബം തങ്ങളുടെ സംഗീത സപര്യ അവിടെത്തുടരുകയുണ്ടായി. പിതാവിന്റെ സംഗീത ശിക്ഷണം ലഭിച്ച സുരേഷ്ബാബു മാനെ ഏതാനും മറാത്തി നാടകങ്ങളിലും സംഗീതശില്പങ്ങളിലും മറാത്തി നാട്യസംഗീത സംബന്ധിയായ സൃഷ്ടികളും പ്രവർത്തിയ്ക്കുകയുണ്ടായി.

ഖയാൽ, ഠുമ്രി എന്നീ ഗാനരൂപങ്ങളിൽ പ്രവീണനായ കലാകാരനായിരുന്നു സുരേഷബാബു മാനെ. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്ഥായിയായ സൗന്ദര്യം തന്റെ ആലാപനത്തിൽ അദ്ദേഹം ആവാഹിച്ചിരുന്നു. സഹോദരിയായ ഹീരാബായ് ബാദോദേകർ, ഡോക്ടർ പ്രഭാ ആത്രെ എന്നിവർ അദ്ദേഹത്തിന്റെ പ്രധാനശിഷ്യ ഗണങ്ങളിൽപ്പെടുന്നു.

  1. "Sureshbabu Mane". Vijaya Parrikar Library of Indian Classical Music. Retrieved 2013-08-12.