കിടപ്പാടം

മലയാള ചലച്ചിത്രം

1955-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കിടപ്പാടം. ഈ ചലച്ചിത്രം നിർമിച്ചത് കുഞ്ചാക്കോയും സംവിധാനം നിർവഹിച്ചത് എം.ആർ.എസ്. മണി എന്ന തഞ്ചാവൂർകാരനുമായിരുന്നു. കുഞ്ചാക്കോയുടെ കഥയ്ക്ക് മുതുകുളം രാഘവൻ പിള്ള സംഭാഷണം എഴുതി. അഭയദേവ് എഴുതിയ ഏഴു പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തി ഈണം പകർന്നു. ഉദയാ സ്റ്റുഡിയോയിൽ നിർമിച്ച പ്രസ്തുത ചിത്രം എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്തു. 1955 ഫെബ്രുവരി 11-ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]

കിടപ്പാടം
സംവിധാനംഎം.ആർ.എസ്. മണി
നിർമ്മാണംഎം. കുഞ്ചാക്കോ
രചനഎം. കുഞ്ചാക്കോ
തിരക്കഥകുഞ്ചാക്കോ
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
പ്രേം നസീർ
മുതുകുളം രാഘവൻ പിള്ള
കാലായ്ക്കൽ കുമാരൻ
ബോബൻ കുഞ്ചാക്കോ (ബാലതാരം)
മിസ് കുമാരി
അടൂർ പങ്കജം
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
സ്റ്റുഡിയോഉദയാ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി11/02/1955
രാജ്യംഇന്ത്യ
ഭാഷമലയാളം
കിടപ്പാടം ചിത്രത്തിലെ ഒരു രംഗം

അഭിനേതാക്കൾ

തിരുത്തുക

തിക്കുറിശ്ശി സുകുമാരൻ നായർ
പ്രേം നസീർ
മുതുകുളം രാഘവൻ പിള്ള
കാലായ്ക്കൽ കുമാരൻ
ബോബൻ കുഞ്ചാക്കോ (ബാലതാരം)
മിസ് കുമാരി
അടൂർ പങ്കജം

പിന്നണിഗായകർ

തിരുത്തുക

എ.എം. രാജ
കവിയൂർ രേവമ്മ
എൽ.പി.ആർ. വർമ്മ
സ്റ്റെല്ലാ വർഗീസ്

"https://ml.wikipedia.org/w/index.php?title=കിടപ്പാടം&oldid=3264564" എന്ന താളിൽനിന്ന് ശേഖരിച്ചത്