ഒരു ജർമ്മൻ കണ്ണടവ്യാപാരിയായിരുന്നു കാൾ സീയൂസ് (സെപ്റ്റംബർ 11, 1816 – ഡിസംബർ 3, 1888). കാൾ സീയൂസ് ജെന (ഇന്നത്തെ കാൾ സീയൂസ് എജി) എന്ന പ്രശസ്തമായ കമ്പനി സ്ഥാപിച്ചത് ഇദ്ദേഹമാണ്[1]. ലെൻസ് നിർമ്മാണത്തിൽ സീയൂസിന്റെ സംഭാവനകൾ ഇന്നത്തെ രീതിയിലുള്ള ലെൻസ് നിർമ്മാണത്തിനു സഹായകരമായിട്ടുണ്ട്. ജർമനിയിലെ വെയ്മറിൽ ജനിച്ച അദ്ദേഹം 1840-കൾ മുതലാണ് അറിയപ്പെടുന്ന ലെൻസ് നിർമ്മാതാവായത്. ജെനയിലെ സ്വന്തം വർക്ക്‌ഷോപ്പിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ അതീവ ഗുണമേന്മയുള്ള "പരക്കെ തുറന്ന" ലെൻസുകൾക്ക് അപ്പെർച്വർ കൂടുതലുണ്ടായിരുന്നതിനാൽ ഏറെ തെളിഞ്ഞ ചിത്രങ്ങൾ നൽകുമായിരുന്നു. ആദ്യമൊക്കെ ഈ ലെൻസുകൾ മൈക്രോസ്കോപ്പുകളിലായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ക്യാമറകൾ കണ്ടുപിടിക്കപ്പെട്ടതോടുകൂടി കമ്പനി ക്യാമറാ ലെൻസുകളും നിർമ്മിക്കാൻ തുടങ്ങി

കാൾ സീയൂസ്
കാൾ സീയൂസ്
ജനനം(1816-09-11)11 സെപ്റ്റംബർ 1816
മരണം3 ഡിസംബർ 1888(1888-12-03) (പ്രായം 72)
അറിയപ്പെടുന്നത്ഒപ്റ്റിക്കൽ ലെൻസ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംപ്രകാശശാസ്ത്രം
സ്ഥാപനങ്ങൾകാൾ സീയൂസ് എജി
കാൾ സീയൂസിന്റെ വലിയ മൈക്രോസ്കോപ്പ് (1879)
കാൾ സീയൂസിന്റെ മരണത്തിന്റെ 100ആം വാർഷികത്തിൽ (1988) ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനി പുറത്തിറക്കിയ10 DMന്റെ നാണയം. കാൾ വെസെർഫി-ക്ലെം രൂപകൽപ്പന ചെയ്തത്
  1. Day, Lance (1995). Biographical Dictionary of the History of Technology. Taylor & Francis. p. 785. ISBN 9780415060424.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാൾ_സീയൂസ്&oldid=3628339" എന്ന താളിൽനിന്ന് ശേഖരിച്ചത്