കാർപ്പിന്റേറിയ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ തെക്കുകിഴക്കൻ സാന്താ ബാർബറ കൗണ്ടിയിൽ, സാന്താ ബാർബറ നഗരത്തിന് കിഴക്കായും  വെഞ്ചുറ നഗരത്തിനു വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്ന ഒരു ചെറിയ തീരദേശ നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 13,040 ആയിരുന്നു.

കാർപ്പിന്റേറിയ
Sunset on the beach (end of Linden Ave)
Sunset on the beach (end of Linden Ave)
Location of Carpinteria in Santa Barbara County, California.
Location of Carpinteria in Santa Barbara County, California.
കാർപ്പിന്റേറിയ is located in the United States
കാർപ്പിന്റേറിയ
കാർപ്പിന്റേറിയ
Location in the United States
Coordinates: 34°23′57″N 119°30′59″W / 34.39917°N 119.51639°W / 34.39917; -119.51639
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySanta Barbara
IncorporatedSeptember 28, 1965[1]
നാമഹേതുThe carpentry shops in the former Chumash settlement of Mishopshno ("Correspondence"[2])
ഭരണസമ്പ്രദായം
 • MayorFred Shaw[3]
 • State senatorHannah-Beth Jackson (D)[4]
 • AssemblymemberMonique Limón (D)[4]
 • U. S. rep.Salud Carbajal (D)[5]
വിസ്തീർണ്ണം
 • ആകെ9.27 ച മൈ (24.01 ച.കി.മീ.)
 • ഭൂമി2.59 ച മൈ (6.70 ച.കി.മീ.)
 • ജലം6.69 ച മൈ (17.32 ച.കി.മീ.)  72.11%
ഉയരം33 അടി (10 മീ)
ജനസംഖ്യ
 • ആകെ13,040
 • കണക്ക് 
(2016)[9]
13,684
 • ജനസാന്ദ്രത5,291.57/ച മൈ (2,043.16/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
93013-93014
Area code805
FIPS code06-11446
GNIS feature IDs1652684, 2409990
GATVChannel 18[10]
വെബ്സൈറ്റ്www.carpinteria.ca.us

സമുദ്രത്തിലേയ്ക്കു മെല്ലെ ചരിഞ്ഞുകിടക്കുന്ന തീരപ്രദേശത്തിനും ശാന്തമായ തിരമാലകൾക്കും പ്രസിദ്ധമാണ്  കാർപ്പന്റീരിയ ബീച്ച്. ചിലയിടങ്ങളിലെ കൂടുതൽ പാറകളുള്ള പ്രദേശങ്ങളിൽ സർഫിംഗിനു അത്യുത്തമമായ വക്രാകാരത്തിലുള്ള ശാന്തമായ തിരമാലകളാണുള്ളത്. നീർനായകളേയും കടൽ സിംഹങ്ങളേയും ഡിസംബർ മുതൽ മെയ് വരെയുള്ള കാലത്ത് കാർപ്പന്റീരിയി ബീച്ചിലെ ചെങ്കുത്തായ പ്രജനന കോളനികൾക്കു സമീപം കാണുവാൻ സാധിക്കുന്നു. അതുപോലെതന്നെ വല്ലപ്പോഴും ചാര തിമിംഗിലങ്ങളേയും ഈ പ്രദേശത്തു കാണുവാൻ സാധിക്കുന്നു. സമുദ്രത്തിലേയ്ക്കിറങ്ങിക്കിടക്കുന്ന പാറകളിലെ വെള്ളക്കെട്ടുകളിൽ നക്ഷത്ര മത്സ്യം, കടൽച്ചൊറി, ഞണ്ടുകൾ, ഒച്ചുകൾ, നീരാളികൾ, കടൽച്ചേന എന്നിവ വളരുന്നു. സാന്താ ബാർബറയിലെ സ്റ്റേൺസ് വാർഫ് തീരത്തിനു സമാന്തരമായി പ്രജനനമേഖലയ്ക്ക് വടക്കു വശത്തുകൂടി വേലിയിറക്ക സമയത്തുമാത്രം ഒരു മാരത്തൺ പ്രദക്ഷിണപര്യടനം സാധ്യമാണ്. ബീച്ചിന്റെ തൊട്ടടുത്തായി പ്രശസ്തമായ ക്യാമ്പ് ഗ്രൌണ്ട് സ്ഥിതിചെയ്യുന്നു.

കാലിൻറീരിയ സാൾട്ട് മാർഷ് റിസർവ്വിൽ പക്ഷി നിരീക്ഷണത്തിനുള്ള അവസരമുണ്ട്.  1977 ൽ സ്ഥാപിതമായ ഇതിന്റെ ഭരണം കാലിഫോർണിയ സർവകലാശാലയുടെ നാച്ചുറൽ റിസർവ് സിസ്റ്റം ആണ് നിർവ്വഹിക്കുന്നത്. വാൽഡ്ഹോ ടോറീ പൈൻ എന്ന ഭൂമിയിലെ അറിയപ്പെടുന്നതിൽ ഏറ്റവും വലിയ ടോറീ പൈൻ മരം (ഐക്യനാടുകളിലെ അപൂർവ്വ പൈൻ ഇനം) കാർപ്പന്റീരിയ നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നു. 1987 മുതൽ കാലിഫോർണിയ അവൊക്കോഡോ ഉത്സവം ഒക്ടോബർ മാസത്തിലെ ആദ്യ വാരാന്ത്യത്തിൽ കാർപ്പന്റീരിയിൽ നടന്നുവരുന്നു. രാജ്യത്തെ പ്രധാന പോളോ മൈതാനങ്ങളിലൊന്നായ സാന്താ ബാർബറ പോളോ ക്ലബ്ബ് കാർപ്പിന്റേരിയയിൽ സ്ഥിതിചെയ്യുന്നു.

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. McCall, Lynne; Perry, Rosalind (2002). California’s Chumash Indians : a project of the Santa Barbara Museum of Natural History Education Center (Revised ed.). San Luis Obispo, Calif: EZ Nature Books. ISBN 0936784156.
  3. "Government Structure". City of Carpinteria. Archived from the original on 2015-07-15. Retrieved January 7, 2015.
  4. 4.0 4.1 "Statewide Database". UC Regents. Retrieved December 8, 2014.
  5. "California's 24-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved September 29, 2014.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  7. "Carpinteria". Geographic Names Information System. United States Geological Survey. Retrieved January 7, 2015.
  8. "Carpinteria (city) QuickFacts". United States Census Bureau. Archived from the original on 2015-03-29. Retrieved March 25, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "City of Carpinteria > Doing Business in Carpinteria > Business Assistance and Financing". Archived from the original on 2012-06-25. Retrieved March 12, 2016.
"https://ml.wikipedia.org/w/index.php?title=കാർപ്പിന്റേറിയ&oldid=3652584" എന്ന താളിൽനിന്ന് ശേഖരിച്ചത്