അബു ഏബ്രഹാം
ഇന്ത്യയിലെ ഒരു മികച്ച പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായിരുന്നു അബു എന്ന തൂലിക നാമത്തിലറിയപ്പെടുന്ന അബു ഏബ്രഹാം അഥവ അട്ടുപുറത്ത് മാത്യു ഏബ്രഹാം. (ജൂൺ 11, 1924 – ഡിസംബർ 1, 2002).
അബു ഏബ്രഹാം | |
---|---|
Born | ആറ്റുപുറത്ത് അബു എബ്രഹാം 1924 ജൂൺ 11 മാവേലിക്കര, കേരളം |
Died | 2002 ഡിസംബർ 1 |
Nationality | ഇന്ത്യ |
Area(s) | Cartoonist |
Pseudonym(s) | അബു |
തന്റെ 40 വർഷത്തെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ അബു, ദേശീയ, അന്താരാഷ്ട്ര പത്രങ്ങൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതിൽ ചിലത് ദ ബോംബേ ക്രോണിക്കിൾ, ശങ്കേർസ് വീക്കിലി, ബ്ലിറ്റ്സ് , ട്രിബ്യൂൺ, ദി ഒബ്സർവർ (1956-66), ദി ഗാർഡിയൻ (1966-69), and ഇന്ത്യൻ എക്സ്പ്രസ്സ് (1969-81) എന്നിവയാണ്.
ജീവചരിത്രം
തിരുത്തുകകേരളത്തിലെ തിരുവല്ലയിൽ ജനിച്ചു.[1] മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് കുടുംബത്തിലെ അഡ്വക്കേറ്റ് ഏ.എം. മാത്യുവാണ് പിതാവ്, മാതാവ് കണ്ടമ്മ. മൂന്ന് വയസ്സുള്ളപ്പോൾ തന്നെ കാർട്ടൂൺ ചിത്രങ്ങൾ വരക്കാൻ തുടങ്ങി. തിരുവനന്തപുരം സർവ്വകലാശാല കോളേജിൽ നിന്നും 1945 ൽ ബിരുദം നേടി പുറത്തിറങ്ങി. ഫ്രഞ്ച്, ഗണിതം, ഇംഗ്ലീഷ് എന്നിവയായിരുന്നു വിഷയങ്ങൾ.[1] ഇതിനു ശേഷം ജോലി അന്വേഷിച്ച് മുംബൈയിലേക്ക് പോയ അബു അവിടെ ബോംബേ ക്രോണിക്കിൾ പത്രത്തിൽ പത്രപ്രവത്തകനായി ജോലിയിൽ പ്രവേശിച്ചു. 1951 ൽ മികച്ച കാർട്ടൂണിസ്റ്റ് ആയ ശങ്കർ അദ്ദേഹത്തെ ന്യൂ
ലണ്ടനിൽ
തിരുത്തുക1953 ൽ അബു, ലണ്ടനിലെ ഒരു പത്രപ്രവർത്തകനായ ഫ്രെഡ് ജോസ്സിനെ കണ്ടുമുട്ടി. അദ്ദേഹം അബുവിനെ ലണ്ടനിലേക്ക് ക്ഷണിച്ചു. അങ്ങനെ 32 മത്തെ വയസ്സിൽ അബു കാർട്ടൂണിസ്റ്റ് ആയി പഞ്ച് എന്ന മാഗസിനിൽ ജോലി നേടി. തുടർന്ന് 1956 മുതൽ പത്തുവർഷം ഒബ്സർവർവാരികയിലും, 1966-69 കാലത്ത് മാഞ്ചസ്റ്റർ - ഗാർഡിയൻ ദിനപത്രത്തിലും കാർട്ടൂണിസ്റ്റായി ജോലി നോക്കി.[1] [1]
ഇന്ത്യയിലേക്ക് തിരിച്ച്
തിരുത്തുക1969 ൽ അബു മുൻ ഭാര്യയും രണ്ടുമക്കളുമായി ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് 1981 വരെ രാഷ്ട്രിയ കാർട്ടൂണിസ്റ്റ് ആയി ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ ജോലി നോക്കി. 1970 ൽ അദ്ദേഹത്തിന് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട് ഒരു ഹ്രസ്വചിത്രം അടിസ്ഥാനമാക്കി പ്രത്യേകപുരസ്കാരം നൽകുകയുണ്ടായി.[1] 1972 മുതൽ 1978 വരെ അദ്ദേഹം രാജ്യസഭ അംഗമായിരുന്നു.[1]
കലാജീവിതം
തിരുത്തുകതനതായ രചനാശൈലിയും, കുറച്ച് വരകൾ കൊണ്ട് ഏത് പ്രശ്നത്തെയും നർമത്തിലൂടെ അവതരിപ്പിക്കാനുള്ള കൌശലവും വശമുള്ള ഇരുത്തം വന്ന ഒരു കാർട്ടൂണിസ്റ്റായി അന്താരാഷ്ട്രരംഗത്ത് പ്രശസ്തി ആർജിച്ചശേഷമാണ് ഇദ്ദേഹം 1969-ൽ ഇന്ത്യയിലേക്ക് മടങ്ങി, ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ്സിൽ കാർട്ടൂണിസ്റ്റായി ചേർന്നത്. അതിലെ പോക്കറ്റ് കാർട്ടൂണായ "പ്രൈവറ്റ് വ്യൂവിൽ അബു സൃഷ്ടിച്ച രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ ഇന്ത്യൻ രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ സമസ്യകൾ സരസമായി വ്യാഖ്യാനിക്കുന്ന പ്രതീകങ്ങളായി മാറി. ഇന്ത്യൻ എക്സ്പ്രസ്സിലും പല ആനുകാലികങ്ങളിലും സമകാലികപ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റി നിരവധി ലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധപ്പെടുത്തി. ട്രിബ്യൂൺ, പഞ്ച് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ അബുവിന്റെ കാർട്ടൂണുകൾ വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യം ഒരു പത്രപ്രവർത്തകന്റെ പ്രാണവായുവാണെന്ന് വിശ്വസിച്ചിരുന്ന ഈ സോഷ്യലിസ്റ്റ് ചിന്തകന്റെ അബു ഓൺ ബംഗ്ളാദേശ്, ഗെയിംസ് ഒഫ് എമർജൻസി, അറൈവൽസ് ആന്റ് ഡിപ്പാർച്ചേർസ് എന്നീ കൃതികളിൽ ഇദ്ദേഹത്തിന്റെ ജീവിതദർശനം തുടിച്ച് നിൽക്കുന്നു. എല്ലാത്തരം സ്വേച്ഛാധിപത്യത്തിന്റെയും കടുത്ത എതിരാളിയായിരുന്നു അബു. വിയറ്റ്നാം, കംബോഡിയ, ക്യൂബ, ജപ്പാൻ, ആസ്റ്റ്രേലിയ, ഫ്രാൻസ്, കെനിയ, എത്യോപ്യ, യൂഗ്ളോസ്ളാവ്യ, പോളണ്ട്, ഹംഗറി, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളിലെ പര്യടനം ജനജീവിതത്തിന്റെ വിചിത്രവും, സരസവും, വ്യാകുലവുമായ മുഖങ്ങളുമായി ഇടപഴകാൻ ഇദ്ദേഹത്തിന് അവസരം നൽകി.രാഷ്ട്രീയത്തിലെ അഴിമതിക്കെതിരെ ഉള്ള പോരാട്ടം അബുവിന്റെ കാർട്ടുണുകളുടെ പ്രത്യേകതയായിരുന്നു. വലിയ വിഷയങ്ങൾ പോലും സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂണുകൾ.
നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി ബ്രിട്ടിഷ് ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി അബു നിർമിച്ച നോ ആർക്ക്സ് (No Arks) എന്ന പ്രതീകാത്മകചിത്രം 1969-ൽ ലണ്ടൻ ചലച്ചിത്രമേളയിൽ മെരിറ്റ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഇന്ത്യൻ കാർട്ടൂൺസ് എന്ന ഗ്രന്ഥം അബുവാണ് എഡിറ്റ് ചെയ്തത്. 1972-ലും, 1978-ലും രാഷ്ട്രപതിയാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട് ഇദ്ദേഹം രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. ജീവിതസായാഹ്നത്തിൽ ഇദ്ദേഹം ഡൽഹിയിൽനിന്ന് മടങ്ങി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. ഇക്കാലത്ത് ആനയെയും കാക്കയെയും കഥാപാത്രങ്ങളാക്കി 'മേമ്പൊടി' എന്നൊരു കാർട്ടൂൺ പരമ്പര മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇദ്ദേഹം വരച്ചിരുന്നു. ഇതിന് പുറമേ, കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചില പംക്തികളും ഇദ്ദേഹം കൈകാര്യം ചെയ്തു. കേരള ലളിതകലാ അക്കാദമി അംഗമായും ഇദ്ദേഹം പ്രവർത്തിച്ചു.
മരണം
തിരുത്തുക1981-ൽ അബു ഫ്രീലാൻസ് പത്രപ്രവർത്തനത്തിലേക്ക് മാറി. 1988-ൽ കേരളത്തിലേക്ക് തിരിച്ചു വന്ന അദ്ദേഹം[1] 2002 ഡിസംബർ 1-ന് അന്തരിച്ചു.[1]