കാസ്പിയൻ മണൽക്കോഴിയെ[2][3][4][5] ആംഗലത്തിൽ ‘’’Caspian plover ‘’’എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Charadrius asiaticus എന്നാണ്.

കാസ്പിയൻ മണൽകാക്ക
Charadrius asiaticus.jpg
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Charadriiformes
Family: Charadriidae
Genus: Charadrius
Species:
C. asiaticus
Binomial name
Charadrius asiaticus
(Pallas, 1773)
Thumamah, KSA 1992

ഇവ കാസ്പിയൻ കടലിനോടു ചേർന്നുള്ള പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ പ്രജനനം നടത്തുകയും ശീതകാലത്ത് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്നു. ഇവ പ്രജനനം നടത്തുന്നത് മണൽ തീരങ്ങളിലും ചെറിയ ഉപ്പുള്ള ഉൾനാടൻ ജലാശായങ്ങളിലുമാണ്. നിലത്താണ് കൂട് ഉണ്ടാക്കുന്നത്. 3 മുട്ടകളിടും. പ്രാണികളും നട്ടെല്ലില്ലാത്ത ജീവികളും മത്സ്യങ്ങളുമാണ് ഇവയുടെ ഭക്ഷണം.

രൂപവിവരണംതിരുത്തുക

മെലിഞ്ഞു നീളമുള്ള കാലുകൾ, കണ്ണിനു മുകളിലും നെറ്റിയിലും കഴുത്തിനു മുന്നിലും വെള്ള നിറം, തവിട്ട് തൊപ്പിയും ശരീരവും. തുരുമ്പിന്റെ നിറമുള്ള  അരപ്പട്ടയെ കറുത്ത വരകൊണ്ട് വെളുത്ത അടിഭാഗത്തിൽ നിന്നും വേർതിരിച്ചിരിക്കുന്നു. ചിറകിനടിയിലും വാലിനടിയിലും വെള്ള. കാലുകൾക്ക് പിങ്ക് കലർന്ന മഞ്ഞയോ, ചാരം കലർന്ന പച്ചയോ, തവിട്ടോ. പിടയ്ക്ക് അരപ്പട്ട ചാരം കലർന്ന തവിട്ട് നിറം, കറുപ്പുകൊണ്ട് അടിഭാഗത്തെ വേർതിരിച്ചിട്ടില്ല. കുഞ്ഞുങ്ങൾക്ക് പിടയുടെ അതെ രൂപംതന്നെയായിരിക്കും.

വാസസ്ഥലംതിരുത്തുക

തുറന്ന മരുഭൂമികളിലും ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാവുന്ന വരണ്ട പുൽമേടുകളിലും (സ്റ്റെപ്പികൾ) ഉപ്പു പാടങ്ങളിലും ഇവ കാണപ്പെടുന്നു.

ആഹാരംതിരുത്തുക

ഷഡ്പദങ്ങളും അവയുടെ  ലാർവകളും. ചിലപ്പോൾ സസ്യഭാഗങ്ങളും (ഇല, വിത്ത് ) കഴിക്കും.

പ്രജനനംതിരുത്തുക

ഏപ്രിൽ തൊട്ട് ജൂൺ അവസാനം വരെ മുട്ടയിടുന്നു. പ്രജനന കാലത്ത് നിലാവുണ്ടെങ്കിൽ   പാതിരാ വരെ പാട്ട് പാടി പറക്കുന്നത്  കാണാം. 10-25 ഇണകൾ ഒരുമിച്ച് 50-60 മീറ്റർ വ്യത്യാസത്തിൽ കൂട്  കൂട്ടുന്നു

ദേശാടനംതിരുത്തുക

5-12  പക്ഷികൾ ഒരുമിച്ചു ഓഗസ്റ്റ് -ഒക്ടോബർ മാസങ്ങളിൽ ഏഷ്യയിൽ നിന്ന് വടക്ക് കിഴക്കൻ ആഫ്രിക്കയിലേക്ക് പോകുന്നു. മാർച്ച്‌ പകുതി മുതൽ മെയ്‌ തുടക്കം വരെ തിരികെ വരുന്നു

 
Charadrius asiaticus

വിതരണംതിരുത്തുക

കാസ്പിയൻ കടലിന്റെ വടക്ക് -കിഴക്ക്‌ -പടിഞ്ഞാറ്  ഭാഗങ്ങൾ,  വടക്ക് -പടിഞ്ഞാറൻ ചൈന. ശിശിരകാലത്ത് വടക്ക് -കിഴക്കൻ ആഫ്രിക്കയിലും കാണുന്നു.[6]

അവലംബംതിരുത്തുക

  1. BirdLife International (2012). "Charadrius asiaticus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter: |last-author-amp= (help)CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 491. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
  6. Menon, Vivek (2014). Indian Mammals : A Field Guide. Hachette India.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാസ്പിയൻ_മണൽകാക്ക&oldid=3653010" എന്ന താളിൽനിന്ന് ശേഖരിച്ചത്