കാസെനോവിയ (ഗ്രാമം)
കാസെനോവിയ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് മാഡിസൺ കൗണ്ടിയിൽ കാസെനോവിയ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ ഗ്രാമത്തിൽ 2,835 ജനസംഖ്യയുണ്ടായിരുന്നു. ഏകദേശം 4 മൈൽ (6.4 കിലോമീറ്റർ) നീളവും .5 മൈൽ വീതിയുമുള്ള കാസെനോവിയ തടാകത്തിന്റെ തെക്കുകിഴക്കൻ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ന്യൂയോർക്കിലെ സിറാക്കൂസ് നഗരത്തിൽനിന്ന് ഏകദേശം അരമണിക്കൂർ സമയത്തിനുള്ളിൽ കാസെനോവിയ ഗ്രാമത്തിലെത്താവുന്നതാണ്. യുഎസ് റൂട്ട് 20, ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 13 എന്നിവയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കാസെനോവിയ കോളേജിന്റെ ആസ്ഥാനവുമാണ്.
കാസെനോവിയ, ന്യൂയോർക്ക് | |
---|---|
Downtown Cazenovia in Winter 2008 | |
Coordinates: 42°55′53″N 75°51′4″W / 42.93139°N 75.85111°W | |
Country | United States |
State | New York |
County | Madison |
• ആകെ | 1.89 ച മൈ (4.89 ച.കി.മീ.) |
• ഭൂമി | 1.89 ച മൈ (4.89 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) |
ഉയരം | 1,224 അടി (373 മീ) |
(2010) | |
• ആകെ | 2,835 |
• കണക്ക് (2019)[2] | 2,849 |
• ജനസാന്ദ്രത | 1,509.80/ച മൈ (582.83/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP code | 13035 |
ഏരിയ കോഡ് | 315 |
FIPS code | 36-13145 |
GNIS feature ID | 0946090 |
ചരിത്രം
തിരുത്തുകഹോളണ്ട് ലാൻഡ് കമ്പനിയുടെ അഭീഷ്ടപ്രകാരം ഇവിടെ സ്ഥലം വാങ്ങിയ ഒരു യുവ ഡച്ച് നാവിക ഉദ്യോഗസ്ഥനായ ജോൺ ലിങ്ക്ലെൻ 1794-ൽ കാസെനോവിയ ഗ്രാമം സ്ഥാപിച്ചു. കാസെനോവിയയിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ കെട്ടിടങ്ങളിൽ ചിലത് ഇപ്പോഴത്തെ പ്രെസ്ബിറ്റീരിയൻ ചർച്ചും കമ്പനി സ്റ്റോറും ആയിരുന്നു. ലാൻഡ് കമ്പനിയുടെ ഏജന്റായിരുന്ന തിയോഫിലസ് കാസെനോവിന്റെ പേരിലാണ് ഗ്രാമം അറിയപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved July 27, 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2019CenPopScriptOnlyDirtyFixDoNotUse
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.