കാവി[i] അല്ലെങ്കിൽ പഴയ ജാവനീസ് ലിപി, പ്രാഥമികമായി ജാവയിൽ കാണപ്പെടുന്ന ഒരു ബ്രാഹ്മിക് ലിപിയാണ്, ഇത് 8-ആം നൂറ്റാണ്ടിനും 16-ആം നൂറ്റാണ്ടിനും ഇടയിൽ സമുദ്രതീരത്തുള്ള തെക്കുകിഴക്കൻ ഏഷ്യയിൽ ഉടനീളം ഉപയോഗിച്ചിരുന്നു.[2] ഈ ലിപിയിൽ അക്ഷരങ്ങൾ സ്വാഭാവികമായ ഒരു സ്വരാക്ഷരത്തിൽ വായിക്കപ്പെടുന്നതിനാൽ ഈ ലിപി ഒരു അബുഗിഡ എന്ന അക്ഷരമാലാ പ്രമേയമാണ്. സ്വരാക്ഷരത്തെ അടിച്ചമർത്താനും ശുദ്ധമായ വ്യഞ്ജനാക്ഷരത്തെ പ്രതിനിധീകരിക്കാനും അല്ലെങ്കിൽ മറ്റ് സ്വരാക്ഷരങ്ങളെ പ്രതിനിധീകരിക്കാനും ഡയാക്രിറ്റിക്സ് ഉപയോഗിക്കുന്നു. [3] [4]

Aksara Kawi
ഫലകം:Script/Kawi
'Kawi' in newly standardized Kawi script
തരം
ഭാഷകൾOld Balinese, Old Javanese, Old Sundanese, Old Malay, Sanskrit
കാലയളവ്
c. 8th–16th century
Parent systems
Child systems
In Indonesia:
Balinese
Batak
Javanese (Hanacaraka)
Lontara
Sundanese
Rencong
Rejang
Buda
In the Philippines:
Baybayin scripts
Sister systems
Khmer, Cham, Old Mon, Grantha, Tamil
ISO 15924Kawi, 368
Unicode alias
Kawi
U+11F00–U+11F5F

ചരിത്രം തിരുത്തുക

കാവി ലിപി ഇന്ത്യയിലെ നാഗരി അല്ലെങ്കിൽ പഴയ ദേവനാഗരി ലിപിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എഫ്‌ഡികെ ബോഷിന്റെ ഇന്തോനേഷ്യൻ ലിപികളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധ പ്രസിദ്ധീകരണത്തെ തുടർന്ന്, ആദ്യകാല ഇന്തോനേഷ്യൻ ലിപികളിൽ ഈ ലിപിയെ ഡച്ച് പ്രസിദ്ധീകരണങ്ങളിൽ പ്രേ-നാഗരി എന്നും വിളിക്കപ്പെടുന്നു. തെക്കുകിഴക്കൻ ഏഷ്യൻ സംസ്‌കൃതവും പഴയ ജാവനീസ് ഭാഷയും മധ്യ, കിഴക്കൻ ജാവയിൽ എഴുതാൻ കാവി ലിപി ആണ് പ്രാഥമികമായി ഉപയോഗിച്ചിരുന്നത്.[3][5] ജാവനീസ്, സുന്ദനീസ്, ബാലിനീസ് തുടങ്ങിയ പരമ്പരാഗത ഇന്തോനേഷ്യൻ ലിപികളുടെ പൂർവ്വികനായ കാവി, കൂടാതെ 900 ഏ ഡി യിലെ ലഗൂണ ചെമ്പ് ലിഖിതങ്ങളിൽ രേഖപ്പെടൂത്തിയിട്ടുള്ള പുരാതന ലിപികളായ ലുസോൺ കവി പോലുള്ള പരമ്പരാഗത ഫിലിപ്പൈൻ ലിപികളുടെയും പൂർവ്വികനാണ്. അതുപോലെ തന്നെ എ.ഡി. 16-ാം നൂറ്റാണ്ട് കാലത്തെ രേഖകൾ ഉള്ള ഫിലിപ്പൈൻ ലിപിയായ ദി ബേബയിനും പൂർവ്വികനായിരുന്നു കാവി ലിപി. നാഗരി സ്വാധീനത്തിന്റെ ഏറ്റവും ശക്തമായ തെളിവുകൾ തെക്കൻ ബാലിയിൽ കണ്ടെത്തിയ സാനൂർ ശിലാശാസനത്തിൽ കാണപ്പെടുന്നു, അതിൽ രണ്ട് ലിപികളിലുള്ള എഴുത്തുകൾ അടങ്ങിയിരിക്കുന്നു - ഒന്ന് ആദ്യകാല നാഗരിയിലും മറ്റൊന്ന് ആദ്യകാല കാവി ലിപിയിലും. കൂടാതെ, സനൂർ ലിഖിതം സംസ്കൃതം, പഴയ ബാലിനീസ് എന്നീ രണ്ട് ഭാഷകളിലേക്ക് വ്യാപിക്കുന്നു. ഇവയിൽ, എഴുത്തിൻ്റെ പഴയ ബാലിനീസ് ഭാഷാ ഭാഗം ആദ്യകാല നാഗരിയിലും ആദ്യകാല കാവി ലിപിയിലും ആണുള്ളത്. ഈ ലിഖിതം CE 914 മുതലുള്ളതായിരിക്കാം. അതിന്റെ സവിശേഷതകൾ ബാലിയുടെ അയൽ ദ്വീപായ ജാവയുടെ മധ്യ, കിഴക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന കാവി ലിപിയുടെ ആദ്യകാല രൂപങ്ങൾക്ക് സമാനമാണ്.[6]

ഡി കാസ്പാരിസിന്റെ അഭിപ്രായത്തിൽ, ആദ്യകാല നാഗരി-പ്രചോദിതമായ കാവി ലിപി 7-ാം നൂറ്റാണ്ടിനും 10-ആം നൂറ്റാണ്ടിനും ഇടയിലും CE 910 ന് ശേഷവും മൂന്ന് നൂറ്റാണ്ടുകളോളം അഭിവൃദ്ധി പ്രാപിച്ചിരുന്നു. പ്രാദേശിക നവീകരണങ്ങളും ദക്ഷിണേന്ത്യൻ സ്വാധീനവും (ഇതിൽ തന്നെ ഭാഗികമായി ബ്രാഹ്മി-നന്ദിനഗരി ലിപികൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്) ഉൾക്കൊണ്ട് കാവി ലിപി ഉയർന്നുവന്നു. കാവി ലിപി പരിണാമത്തിന് നാല് ഘട്ടങ്ങൾ ആണ് ഉള്ളത്. ആദ്യഘട്ടം 910 CE മുതൽ 950 CE വരെ (കിഴക്കൻ ജാവനീസ് കാവി I). രണ്ടാം ഘട്ടം CE 1019 മുതൽ CE 1042 വരെ(കിഴക്കൻ ജാവനീസ് കാവി II). മൂന്നാം ഘട്ടം CE 1100 മുതൽ CE 1220 വരെ(കിഴക്കൻ ജാവനീസ് കാവി III), നാലാം ഘട്ടം CE 1050 മുതൽ CE 1220 വരെ( കേദിരി കാലഘട്ടത്തിലെ ചതുര ലിപി). [7]

കാവിയിലെ അറിയപ്പെടുന്ന ആദ്യകാല ഗ്രന്ഥങ്ങൾ കിഴക്കൻ ജാവയിലെ സിംഗ്സാരി രാജ്യത്തിൽ നിന്നുള്ളതാണ്. ഏറ്റവും പുതിയ ലിപികൾ മജാപഹിത് രാജ്യത്തും കിഴക്കൻ ജാവ, ബാലി, ബോർണിയോ, സുമാത്ര എന്നിവിടങ്ങളിലും നിലവിലുണ്ടായിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ പല പ്രധാന ലിപികളും ദക്ഷിണേന്ത്യൻ പല്ലവ ലിപിയുടെ സ്വാധീനം കാണിക്കുന്നതിനാൽ, ബുദ്ധമതത്തിന്റെയും ഹിന്ദുമതത്തിന്റെയും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലേക്കുള്ള വ്യാപനത്തിനു സാധ്യമായ വഴികളിലും ഭാഷയുടെയും ലിപി വ്യാപനത്തിന്റെയും ചരിത്രത്തിലും കാവി ലിപി സവിശേഷമായ പണ്ഡിതശ്രദ്ധ ആകർഷിച്ചു.[8]

ജോർജ്ജ് കാംപ്ബെൽ, ക്രിസ്റ്റഫർ മോസ്ലി എന്നിവർ പറയുന്നത് പ്രകാരം ആധുനിക ജാവനീസ് ലിപി, മധ്യകാലഘട്ടത്തിൽ കാവി ലിപിയുടെ പരിഷ്ക്കരണത്തിലൂടെ ഭാഗികമായി ഉയർന്നുവന്നു. ഈ പരിഷ്‌ക്കരണം ഭാഗികമായി സംഭവിച്ചത് പസംഗൻ എന്ന് ജാവനീസ് ഭാഷയിൽ അറിയപ്പെടുന്ന ദ്വിതീയ രൂപങ്ങളിലൂടെയും ആകൃതിയിലെ മാറ്റങ്ങളിലൂടെയുമാണ്.[9] തമിഴ്നാട്ടിൽ കാണപ്പെടുന്ന പല്ലവ ഗ്രന്ഥ ലിപിയെ അടിസ്ഥാനമാക്കിയുള്ള വടക്കൻ, പടിഞ്ഞാറൻ ജാവനീസ് ലിപി രൂപങ്ങളുടെയും അറബിക്, റോമൻ ലിപികളുടെയും സ്വാധീനവും ജാവയുടെയും സമീപ ദ്വീപുകളുടെയും തിയോ-പൊളിറ്റിക്കൽ നിയന്ത്രണത്തിൽ 14-20 നൂറ്റാണ്ട് മുതൽ 20-ആം നൂറ്റാണ്ട് വരെ ഉണ്ടായ മാറ്റങ്ങളുടെയും സ്വാധീനം അതിൽ കാണുന്നു . [10]

ഉദാഹരണങ്ങൾ തിരുത്തുക

ഫിലിപ്പീൻസിലെ മനിലയ്ക്കടുത്തുള്ള ലഗുണ ഡി ബേയിൽ 1989ൽ കണ്ടെത്തിയ ലഗുണ ചെമ്പ്‌പ്ലേറ്റ് ലിഖിതമാണ് കാവിയിൽ എഴുതപ്പെട്ട ഒരു പ്രസിദ്ധമായ രേഖ. അതിൽ ശക യുഗം 822, (അതായത് മെയ് 10, 900 AD)[11] എന്ന തീയതി ആലേഖനം ചെയ്തിട്ടുണ്ട്, കൂടാതെ സംസ്കൃതത്തിൽ നിന്നുള്ള നിരവധി വായ്പാപദങ്ങളും പഴയ ജാവനീസിനും പഴയ തഗാലോഗിനും ഇടയിൽ അവ്യക്തമായ ഏതാനും മലായ് ഇതര പദാവലി ഘടകങ്ങളും ഉൾക്കൊള്ളുന്ന പഴയ മലായിൽ എഴുതിയിരിക്കുന്നു.. [12]

യൂണികോഡ് തിരുത്തുക

ആദിത്യ ബയു പെർദാനയുടെയും ഇൽഹാം നൂർവൻസയുടെയും നിർദ്ദേശത്തെ അടിസ്ഥാനമാക്കി കാവി സ്ക്രിപ്റ്റ് യൂണികോഡ് സ്റ്റാൻഡേർഡ് 15.0 ലേക്ക് ചേർത്തു. 2012 ൽ അൻഷുമാൻ പാണ്ഡെ യൂണികോഡ് ടെക്നിക്കൽ കമ്മിറ്റിക്ക് മുമ്പൊരു പ്രാഥമിക നിർദ്ദേശം സമർപ്പിച്ചു. കാവി സ്ക്രിപ്റ്റിനുള്ള യൂണിക്കോഡ് ബ്ലോക്ക് U+11F00–U+11F5F ആണ്, അതിൽ 86 പ്രതീകങ്ങൾ അടങ്ങിയിരിക്കുന്നു:

കുറിപ്പുകൾ തിരുത്തുക

  1. From Sanskrit: कवि "kavi" lit. "poet";[1] Indonesian: Aksara Kawi or Aksara Carakan Kuna

ഗാലറി തിരുത്തുക

     

കാവി, അവയിലെ ഓൾഡ് മോൺ, തായ് ലിപി എന്നിവയിലെ ദേവനാഗരി കഥാപാത്രങ്ങളുടെ വികാസത്തിന്റെ താരതമ്യമാണ് മുകളിൽ നൽകിയിരിക്കുന്നത്.

റഫറൻസുകൾ തിരുത്തുക

  1. Anshuman Pandey 2012. Preliminary Proposal to Encode the Kawi Script
  2. Aditya Bayu Perdana and Ilham Nurwansah 2020. Proposal to encode Kawi
  3. 3.0 3.1 De Casparis, J. G. Indonesian Palaeography: A History of Writing in Indonesia from the beginnings to c. AD 1500, Leiden/Koln, 1975, pp. 35-42 with footnotes
  4. Briggs, Lawrence Palmer (1950). "The Origin of the Sailendra Dynasty: Present Status of the Question". Journal of the American Oriental Society. JSTOR. 70 (2): 78–82. doi:10.2307/595536. ISSN 0003-0279. JSTOR 595536.
  5. Avenir S. Teselkin (1972). Old Javanese (Kawi). Cornell University Press. pp. 9–14.
  6. De Casparis, J. G. Indonesian Palaeography: A History of Writing in Indonesia from the beginnings to c. AD 1500, Leiden/Koln, 1975, pp. 36-37 with footnotes
  7. De Casparis, J. G. Indonesian Palaeography: A History of Writing in Indonesia from the beginnings to c. AD 1500, Leiden/Koln, 1975, pp. 38-43 with footnotes
  8. Briggs, Lawrence Palmer (1950). "The Origin of the Sailendra Dynasty: Present Status of the Question". Journal of the American Oriental Society. JSTOR. 70 (2): 78–82. doi:10.2307/595536. ISSN 0003-0279. JSTOR 595536.
  9. George L Campbell; Christopher Moseley (2013). The Routledge Handbook of Scripts and Alphabets. Routledge. pp. 28–30. ISBN 978-1-135-22297-0.
  10. Patricia Herbert; Anthony Crothers Milner (1989). South-East Asia: Languages and Literatures : a Select Guide. University of Hawaii Press. pp. 127–129. ISBN 978-0-8248-1267-6.
  11. Laguna Copperplate Inscription – Article in English Archived 2008-02-05 at the Wayback Machine.
  12. Postma, Antoon. (1992).
"https://ml.wikipedia.org/w/index.php?title=കാവി_ലിപി&oldid=3989535" എന്ന താളിൽനിന്ന് ശേഖരിച്ചത്