ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്റ്റേജ് ലിഫ്റ്റ് ഇറിഗേഷൻ സ്കീം എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് കാളേശ്വരം പദ്ധതി. തെലുങ്കാനയിലെ ജയശങ്കർ-ഭൂപാൽപള്ളി ജില്ലയിലെ മെഡിഗഡ്ഡയിലാണ് ഈ വൻകിട പദ്ധതി നിലവിൽ വന്നിരിക്കുന്നത്.

കാളേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
കാളേശ്വരം പദ്ധതി is located in India
കാളേശ്വരം പദ്ധതി
കാളേശ്വരം പദ്ധതി is located in Telangana
കാളേശ്വരം പദ്ധതി
Location of കാളേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി in India#India Telangana
സ്ഥലംKaleshwaram, Bhupalpally, Telangana, India
നിർദ്ദേശാങ്കം18°48′41″N 79°54′24″E / 18.81139°N 79.90667°E / 18.81139; 79.90667
പ്രയോജനംജലസേചനം, വൈദ്യുതി, ഗതാഗതം
നിലവിലെ സ്ഥിതിപൂർത്തിയായി / ഉദ്ഘാടനം ചെയ്തു
നിർമ്മാണം ആരംഭിച്ചത്2016
നിർമ്മാണം പൂർത്തിയായത്ജൂൺ 21 2019
നിർമ്മാണച്ചിലവ്₹80,000 crore[1]
പ്രവർത്തിപ്പിക്കുന്നത്തെലങ്കാന ജലസേചന വകുപ്പ്
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിഗോദാവരി നദി
ഉയരംup to top of earth dam above the lowest river bed.
സ്പിൽവേ തരംChute spillway
Website
http://www.irrigation.telangana.gov.in/icad/projectsLisUp

മഹാരാഷ്ട്രയിൽ നിന്ന് ഉത്ഭവിക്കുന്ന ഗോദാവരി നദി, തെലുങ്കാന കടന്ന് ആന്ധ്രാപ്രദേശിലെ കടലുമായി ലയിക്കുന്നു. തെലുങ്കാനയിലെ ഗോദാവരി നദിയിലാണ് 80,000 കോടി രൂപ ചിലവിൽ ഈ പദ്ധതി നിർമിച്ചത്.

രണ്ട് വിളകൾക്ക് 45 ലക്ഷം ഏക്കറിൽ ജലസേചന സൗകര്യം, മിഷൻ ഭാഗീരഥ കുടിവെള്ള വിതരണ പദ്ധതിക്കക്കും വെള്ളം നൽകുമെന്നും തെലുങ്കാന സംസ്ഥാന സർക്കാർ പറയുന്നു. ഗ്രേറ്റർ ഹൈദരാബാദിലെ ഒരു കോടി ജനങ്ങൾക്ക് ദിവസേന കുടിവെള്ളം വിതരണം ചെയ്യുന്നതിനും തെലുങ്കാന സംസ്ഥാനത്തെ ആയിരക്കണക്കിന് വ്യവസായങ്ങൾക്ക് 16 ടിഎംസി വെള്ളം നൽകുന്നതിനും ഈ പദ്ധതി സഹായകമാകും. സംസ്ഥാനത്തിന്റെ 70% കുടിവെള്ള ആവശ്യകത നിറവേറ്റുന്നതിനു പദ്ധതി സഹായകരമാകും.

1,832 കിലോമീറ്റർ വിസ്തൃതിയുള്ള ജലവിതരണ പാത, 1,531 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഗുരുത്വാകർഷണ കനാൽ, തുരങ്കപാതകളിൽ 203 കിലോമീറ്റർ, 20 ലിഫ്റ്റുകൾ, 19 പമ്പ് ഹൗസുകൾ, 19 ജലസംഭരണികൾ എന്നിവ എല്ലാംകൂടി 141 ടിഎംസി സംഭരണ ​​ശേഷിയുള്ളതാണ്.

ഗോദാവരിയിൽ നിന്നുള്ള വെള്ളം സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരത്തിലുള്ള മെഡിഗഡ്ഡ ബാരേജിലേക്ക് ഉയർത്തും. അവിടെ നിന്ന് ആറ് ഘട്ടങ്ങളിലായി വെള്ളം 618 മീറ്റർ ഉയർത്തുകയും, ഉയരത്തിലുള്ള കോണ്ടാപോച്ചമ്മ സാഗർ റിസർവോയറിലേക്ക് വിതരണം ചെയ്യുകയും ചെയ്യും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഗോദാവരിയിൽ നിന്നുള്ള വെള്ളം അര കിലോമീറ്റർ ഉയരത്തിൽ ഉയർത്തും.ഇതിന് ഒരുപാട് വൈധ്യുതി ചെലവും വേണ്ടി വരും.

അവലംബംതിരുത്തുക

  1. https://www.financialexpress.com/india-news/rs-80000-crore-worlds-biggest-all-about-the-kaleshwaram-irrigation-project-that-will-make-you-proud-of-telangana/1222115/
"https://ml.wikipedia.org/w/index.php?title=കാളേശ്വരം_പദ്ധതി&oldid=3346375" എന്ന താളിൽനിന്ന് ശേഖരിച്ചത്