കാളിയാറോഡ് മഖാം
കേരളത്തിലെ തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ മഖ്ബറ ഏറെ പ്രശസ്തമാണ്. ചേലക്കരയിൽ നിന്ന് എളനാട് വഴി പത്ത് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ മഖാമിലെത്താം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങി എളനാട് - കാളിയാറോഡ് ബസിൽ കയറിയും ഇവിടെയെത്താം. മഖാമിനോട് ചേർന്ന് പള്ളിയും മദ്‌റസയും പ്രവർത്തിക്കുന്നു. നൂറുകണക്കിന് വിശ്വാസികളാണ് ദിനംപ്രതി ഈ മഖ്ബറയിലെത്തുന്നത്.