കാളിദാസൻ (ചലച്ചിത്രനടൻ)
മലയാള ചലച്ചിത്ര അഭിനേതാവും താരജോഡികളായ ജയറാം-പാർവ്വതി ദമ്പതികളുടെ മകനുമാണ് കാളിദാസ് ജയറാം (ജനനം: 16 ഡിസംബർ 1993)
കാളിദാസ് ജയറാം | |
---|---|
ജനനം | പെരുമ്പാവൂർ, എറണാകുളം ജില്ല | 16 ഡിസംബർ 1993
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
മാതാപിതാക്ക(ൾ) | ജയറാം, പാർവ്വതി |
ജീവിതരേഖ
തിരുത്തുകപ്രമുഖ മലയാളം - തമിഴ് ചലച്ചിത്രനടൻ ജയറാമിന്റെയും മുൻകാല മലയാള നടി പാർവ്വതിയുടെയും മകനായി 1993 ഡിസംബർ 16ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. മാളവിക ജയറാം സഹോദരിയാണ്. ചെന്നൈ പത്മശേഷാദ്രി ഭവൻ, ചോയിസ് സ്കൂൾ കൊച്ചി, എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദം നേടി.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസൻ നേടി.[1]
അഭിനയിച്ച സിനിമകൾ
തിരുത്തുക- കൊച്ചു കൊച്ചു സന്തോഷങ്ങൾ 2000
- യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 2002
- എൻ്റെ വീട് അപ്പൂൻ്റേം 2003
- പൂമരം 2018
- മിസ്റ്റർ & മിസിസ് റൗഡി 2018
- അർജൻറീന ഫാൻസ് കാട്ടൂർക്കടവ് 2019
- ഹാപ്പി സർദാർ 2019
- ജാക്ക് & ജിൽ 2021
- പുത്തം പുതു കാലായി 2020
- പാവ കഥൈകൾ 2020
- ഒരു പക്ക കഥൈ 2020
- ബാക്ക്പാക്കേഴ്സ് 2021
- ജാക്ക് എൻ ജിൽ 2022
- വിക്രം 2022
- നച്ചത്തിരം നഗർഗിരധു 2022
- രജനി 2023
- അവൾ പെയർ രജനി 2023