കാലിബ്രെ (സോഫ്റ്റ്വെയർ)
ഒരു ഓപ്പൺ സോഴ്സ് ഇ-ബുക്ക് മാനേജ്മെന്റ് സോഫ്ട്വെയർ പാക്കേജാണ് കാലിബ്രെ (Calibre) (stylised calibre). നിലവിലുള്ള ഇ-ബുക്കുകൾ ക്രോഡീകരിച്ച് വെർച്വൽ ലൈബ്രറികളാക്കുവാനും, ഇ-ബുക്കുകൾ പ്രദർശിപ്പിക്കുവാനും, എഡിറ്റുചെയ്യുവാനും, ഇ-റീഡറുകളുമായി ഇ-ബുക്കുകൾ സമന്വയിപ്പിക്കുന്നതിനും കാലിബ്രെ സഹായിക്കുന്നു . കാലിബ്രെയിൽ ഉപയോക്താവിൻറെ സമ്പർക്കമുഖം (ഇന്റർഫേസ്) കഴിയുന്നത്ര ലളിതമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
Original author(s) | Kovid Goyal |
---|---|
ആദ്യപതിപ്പ് | 31 ഒക്ടോബർ 2006 |
റെപോസിറ്ററി | |
ഭാഷ | Python, JavaScript, C++, C |
ഓപ്പറേറ്റിങ് സിസ്റ്റം | Windows, macOS, Linux |
പ്ലാറ്റ്‌ഫോം | IA-32, x64 |
വലുപ്പം |
|
തരം | e-book reader, word processor |
അനുമതിപത്രം | GPL v3 |
വെബ്‌സൈറ്റ് | calibre-ebook |
എഡിറ്റിംഗ് ബുക്കുകൾക്ക് EPUB, AZW3 എന്നീ ഫോർമാറ്റുകളിൽ പിന്തുണയുണ്ട്. അവ തിരുത്തപ്പെടേണ്ടതുണ്ടെങ്കിൽ. MOBI പോലുള്ള മറ്റ് ഫോർമാറ്റുകളിലുള്ള പുസ്തകങ്ങൾ ആദ്യം ആ ഫോർമാറ്റുകളിലേക്ക് പരിവർത്തനം ചെയ്യണം
ചരിത്രം
തിരുത്തുക2006 ഒക്ടോബർ 31 ന് സോണി പി.ആർ.എസ് -500 ഇ-റീഡർ അവതരിപ്പിച്ചപ്പോൾ, ലിനക്സിലെ പിആർഎസ് -500 ഫോർമാറ്റുകൾ ഉപയോഗപ്പെടുത്താൻ പ്രധാനമായും ലക്ഷ്യമിട്ടുകൊണ്ട് കോവിഡ് ഗോയൽ libprs500 വികസിപ്പിക്കാൻ തുടങ്ങി. MobileRead ഫോറങ്ങളിൽ നിന്നുമുള്ള പിന്തുണയോടെ ഗോയൽ-റിവേഴ്സ് എഞ്ചിനീയേർഡ് പ്രൊപ്രൈറ്ററി ബ്രോഡ് ബാൻഡ് eBook (BBeB) ഫയൽ ഫോർമാറ്റിലുണ്ടാക്കി. 2008-ൽ, ഒരു ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് വികസിപ്പിച്ചെടുത്ത പ്രോഗ്രാമിന് ചെറിയക്ഷരങ്ങളിലായി "കാലിബ്രെ " എന്ന് നാമകരണം ചെയ്തു. [2]
അവലംബം
തിരുത്തുക- ↑ Goyal, Kovid. "calibre release (3.10.0)". calibre-ebook.com. Retrieved 24 October 2017.
- ↑ "calibre – About". Calibre-ebook.com. November 2009. Retrieved 2013-07-29.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Lachlan, Roy (2012). Managing Your eBooks With Calibre.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Calibre എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Official websiteഔദ്യോഗിക വെബ്‌സൈറ്റ്