കാരി-ആൻ മോസ്

കാനഡയിലെ ചലചിത്ര അഭിനേത്രി

കാരി-ആൻ മോസ് (ജനനം ആഗസ്റ്റ് 21, 1967)[1] ഒരു കനേഡിയൻ അഭിനേത്രിയാണ്. ടെലിവിഷനിലെ ആദ്യകാല വേഷങ്ങൾക്കുശേഷം, ദി മാട്രിക്സ് ട്രൈലോഗി (1999-2003) എന്ന ചിത്രത്തിലെ വേഷത്തിലൂടെ അവർ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്നു. മെമെന്റോ (2000), റെഡ് പ്ലാനറ്റ് (2000), ചോക്കലാറ്റ് (2000), ഫിഡോ (2006), സ്നോ കേക്ക് (2006) ഡിസ്റ്റർബിയ (2007), അൺതിങ്കബിൾ (2010), സൈലന്റ് ഹിൽ: റെവെലേഷൻ (2012), പോമ്പി (2014) എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങളിൽ അവർ അഭിനയിച്ചിരുന്നു. മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ നിരവധി ടെലിവിഷൻ പരമ്പരകളിലെ വേഷങ്ങളിലൊന്നായ ജെസ്സിക്ക ജോൺസിലെ (2015 - 2019) ജെറി ഹോഗാർത് എന്ന കഥാപാത്രത്തെയാണ് അവർ സമീപകാലത്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

കാരി-ആൻ മോസ്
Moss at the 2016 Peabody Awards
ജനനം (1967-08-21) ഓഗസ്റ്റ് 21, 1967  (57 വയസ്സ്)
തൊഴിൽനടി
സജീവ കാലം1989–ഇതുവരെ
ഉയരം174 സെ.മീ (5 അടി 9 ഇഞ്ച്)
ജീവിതപങ്കാളി(കൾ)Steven Roy (m. 1999)
കുട്ടികൾ3

ആദ്യകാലം

തിരുത്തുക

ബ്രിട്ടീഷ് കൊളംബിയയിലെ ബർണാബിയിൽ, ബാർബറ, മെൽവിൻസ് മോസ് എന്നിവരുടെ മകളായി കാരി-ആൻ മോസ് ജനിച്ചു. അവർക്ക് ബ്രൂക്ക് എന്ന പേരിൽ ഒരു മൂത്ത സഹോദരനുണ്ട്. മോസിന്റെ മാതാവു പറയുന്നതുപ്രകാരം 'ദി ഹോളീസ്' എന്ന ബ്രിട്ടീഷ് പോപ്പ്/റോക്ക് ഗ്രൂപ്പിന്റെ 1967- മെയ് മാസത്തിൽ പുറത്തിറങ്ങിയ "കാരി ആൻ" എന്ന ഹിറ്റ് ഗാനത്തിന്റെ പേരാണ് മകൾക്കു നൽകപ്പെട്ടത്. മോസ് കുട്ടിയായിരിക്കുമ്പോൾ മാതാവിനോടൊപ്പം വാൻകൂവറിലായിരുന്നു താമസിച്ചിരുന്നത്.[2] 11 വയസ്സുള്ളപ്പോൾ അവർ വാൻകൂവറിലെ കുട്ടികളുടെ സംഗീത തിയറ്ററിൽ ചേരുകയും പിന്നീട് മുതിർന്ന ക്ലാസുകളിലെത്തിയ വർഷത്തിൽ മാഗീ സെക്കൻഡറി സ്കൂൾ ക്വയറുമായി ഒരു യൂറോപ്യൻ പര്യടനം നടത്തുകയും ചെയ്തു.

  1. Lee, Alana (3 November 2003). "Carrie Anne Moss: The Matrix Revolutions interview". BBC. Retrieved 3 September 2017.
  2. "Carrie-Anne Moss – Profile, Latest News and Related Articles". Eonline.com. Archived from the original on February 10, 2009. Retrieved 2010-08-10.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാരി-ആൻ_മോസ്&oldid=4135892" എന്ന താളിൽനിന്ന് ശേഖരിച്ചത്