കാരാട്ട് റസാക്ക്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
പ്രമുഖ ഇടതുപക്ഷ സഹയാത്രികനും കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കാരാട്ട് റസാക്ക്. അഹമ്മദ് ഹാജിയുടേയും പാത്തുമ്മയുടേയും മകനായി 1965 മെയ് 27 ന് കൊടുവള്ളിയിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായി. കൊടുവള്ളി ഗ്രാമപഞ്ചായത്ത് അംഗവും, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊടുവള്ളി ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.[1]
കാരാട്ട് റസാക്ക് | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 21 2016 – മേയ് 3 2021 | |
മുൻഗാമി | വി.എം. ഉമ്മർ |
പിൻഗാമി | എം.കെ. മുനീർ |
മണ്ഡലം | കൊടുവള്ളി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊടുവള്ളി | 27 മേയ് 1965
രാഷ്ട്രീയ കക്ഷി | എൽ.ഡി.എഫ്. |
പങ്കാളി | സുലൈഖ |
കുട്ടികൾ | ഒരു പുത്രൻ, രണ്ട് പുത്രികൾ |
മാതാപിതാക്കൾ |
|
വസതി | കൊടുവള്ളി |
As of ജൂലൈ 6, 2020 ഉറവിടം: നിയമസഭ |