വി.എം. ഉമ്മർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കോഴിക്കോട് ജില്ലയിലെ മുസ്ലീം ലീഗ് നേതാക്കളിലൊരാളും കൊടുവള്ളി നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യുമാണ് വി.എം. ഉമ്മർ.

ജീവിതരേഖ

തിരുത്തുക

ചേക്കു ഹാജിയുടെയും അയിഷ ഹജ്ജുമ്മയുടെയും മകനായി 1956 നവംബർ 23-ന് തച്ചംപൊയിലിൽ ജനനം. എം.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അധ്യാപകനായിരുന്നു. 18 വർഷക്കാലം താമരശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട്, പ്രസിഡണ്ട് പദവികൾ വഹിച്ചിരുന്നു.[1]

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളി മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം, തൊട്ടടുത്ത എതിർസ്ഥാനാർത്ഥി സി.പി.ഐ. (എം)-ലെ എം. മെഹബൂബിനെ 16,552 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

  1. ജീവിതരേഖ - വി.എം. ഉമ്മർ മാസ്റ്റർ Archived 2016-03-17 at the Wayback Machine. കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ്
"https://ml.wikipedia.org/w/index.php?title=വി.എം._ഉമ്മർ&oldid=3644908" എന്ന താളിൽനിന്ന് ശേഖരിച്ചത്