ഒരു അമേരിക്കൻ പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമാണ് കാമിൽ ആഞ്ചല ക്ലെയർ. സുനി ഡൗൺസ്‌റ്റേറ്റ് മെഡിക്കൽ സെന്ററിലെ ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ അധ്യക്ഷയും അതുപോലെതന്നെ കോളേജ് ഓഫ് മെഡിസിനിലെയും സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെയും പ്രൊഫസറുമാണ് അവർ.

കാമിൽ ആഞ്ചല ക്ലെയർ
Academic background
EducationBSc, സൈക്കോബയോളജി, 1992, ബിംഗ്ഹാംടൺ യൂണിവേഴ്സിറ്റി
MD, 1997, ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിൻ
MPH, 2011, ന്യൂയോർക്ക് മെഡിക്കൽ കോളേജ്
Academic work
InstitutionsSUNY ഡൗൺസ്‌റ്റേറ്റ് മെഡിക്കൽ സെന്റർ
ന്യൂയോർക്ക് മെഡിക്കൽ കോളേജ്

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ന്യൂയോർക്ക് സംസ്ഥാനത്തെ ന്യൂയോർക്ക് നഗരത്തിൽ രണ്ട് ജമൈക്കൻ കുടിയേറ്റക്കാരുടെ മകളായാണ് കാമിൽ ആഞ്ചല ക്ലെയർ ജനിച്ചത്.[1] അവർ 1992-ൽ ബിംഗ്‌ഹാംടൺ സർവ്വകലാശാലയിൽ നിന്ന് സൈക്കോബയോളജിയിൽ ബിരുദവും 1997-ൽ ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിനിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദവും പൂർത്തിയാക്കി. ഇതിനെത്തുടർന്ന് ക്ലെയർ 2001-ൽ ബഫല്ലോ സർവ്വകലാശാലയിൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ റെസിഡൻസി പൂർത്തിയാക്കി.[2] ബിംഗ്ഹാംടണിലെ ജീവിതകാലത്ത് അവർ ചാൾസ് ഡ്രൂ പ്രീ-ഹെൽത്ത് സൊസൈറ്റിയിൽ അംഗമായിരുന്നു.[3] 2008 നവംബർ മുതൽ, പൂർവ്വ വിദ്യാർത്ഥി അംഗങ്ങൾ അടങ്ങുന്ന ചാൾസ് ഡ്രൂ അലുംനി അഡ്വൈസറി പാനലിൽ ക്ലെയർ പങ്കെടുത്തിരുന്നു.[2]

  1. "SUNY Downstate appoints Dr. Camille A. Clare as its new OBGYN Chair". nycaribnews.com. The New York Carib News. October 28, 2020. Archived from the original on 2021-06-05. Retrieved June 5, 2021.
  2. 2.0 2.1 "Advisory Board". Archived from the original on 2023-01-24. Retrieved June 5, 2021.
  3. Seepersaud, Steve (May 17, 2021). "Camille Clare helps to increase diversity in medical field". binghamton.edu. Retrieved June 5, 2021.


"https://ml.wikipedia.org/w/index.php?title=കാമിൽ_ആഞ്ചല_ക്ലെയർ&oldid=3928893" എന്ന താളിൽനിന്ന് ശേഖരിച്ചത്