കാമിനി റോയ്
ബംഗാളി ഭാഷയിലെ ഒരു പ്രമുഖ കവയിത്രിയും സാമൂഹ്യപ്രവർത്തകയും ഫെമിനിസ്റ്റുമായിരുന്നു കാമിനി റോയ്(ബംഗാളി: কামিনী রায়) (12 ഒക്റ്റോബർ 1864 - 27 സെപ്റ്റംബർ1933). ഓണേഴ്സ് ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത ഇവരാണ്[1].
കാമിനി റോയ് | |
---|---|
ജനനം | 12 October 1864 |
മരണം | 27 സെപ്റ്റംബർ 1933 |
തൊഴിൽ | കവയിത്രി, പണ്ഡിത |
ജീവിതപങ്കാളി(കൾ) | കേദാർനാഥ് റോയ്' |
ആദ്യകാലജീവിതം
തിരുത്തുക1864 ഒക്റ്റോബർ 12-ന് കിഴക്കൻ ബംഗാളിലെ ബകേർകുഞ്ജ് ജില്ലയിലെ (ഇന്നത്തെ ബംഗ്ലാദേശിലെ ബരിസാൽ ജില്ല) ബസന്ദ ഗ്രാമത്തിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ജനിച്ചു. പിതാവ് ചാന്ദി ചരൺ സെൻ ഒരു ന്യായാധിപനും എഴുത്തുകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു. സഹോദരൻ നിശിത് ചന്ദ്ര സെൻ കൽക്കട്ട ഹൈക്കോടതിയിലെ പ്രശസ്തനായ ഒരു ബാരിസ്റ്ററായിരുന്നു. (ഇദ്ദേഹം പിന്നീട് കൽക്കട്ട നഗരത്തിന്റെ മേയറായി) ബെതൂൺ സ്കൂളിൽ 1883-ൽ എഫ്.എ പാസ്സായി. 1886-ൽ ബെതൂൺ കോളേജിൽ നിന്ന് കൽക്കട്ട സർവകലാശാലയുടെ സംസ്കൃതം ഓണേഴ്സ് ബിരുദം നേടി. തുടർന്ന് ഇതേ കോളേജിൽ അദ്ധ്യാപികയായി[1].
1894-ൽ കേദാർനാഥ് റോയിയുമായുള്ള വിവാഹം നടന്നു[1].
പ്രവർത്തനങ്ങൾ
തിരുത്തുകസാമൂഹ്യം
തിരുത്തുകബെതൂൺ സ്കൂളിൽ സഹപാഠിയായിരുന്ന അബലാ ബോസിന്റെ സ്വാധീനത്തിൽ ഫെമിനിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായി. സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം തുടങ്ങിയവയുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്തു. 'ജ്ഞാനവൃക്ഷത്തിന്റെ ഫലം' എന്ന ബംഗാളി ലേഖനത്തിൽ സ്ത്രീകളുടെ മേൽഗതിക്കുള്ള പ്രധാന തടസ്സം പുരുഷമേധാവിത്വമാണെന്നും, സ്ത്രീകൾ തങ്ങൾക്കൊപ്പം എത്തുന്നതിനെ പുരുഷലോകം ഭയക്കുന്നുവെന്നും അവർ എഴുതി[2].
1921-ൽ സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന 'ബംഗിയ നാരി സമാജ്' എന്ന സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. 1922-23 കാലഘട്ടത്തിൽ 'ഫീമെയ്ൽ ലേബർ ഇൻവെസ്റ്റിഗേഷൻ കമ്മീഷനിൽ' അംഗമായിരുന്നു.
സാഹിത്യം
തിരുത്തുകഎട്ടാമത്തെ വയസ്സിൽ തന്നെ കവിതാരചന ആരംഭിച്ച കാമിനിയുടെ ആദ്യ കവിതാസമാഹാരം "ആലോ ഓ ഛായാ" ഹേമചന്ദ്ര ബാനർജി എഴുതിയ അവതാരികയോടെ 1889-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാമിനി റോയിയുടെ കവിതകളിൽ രവീന്ദ്രനാഥ ടാഗോറിന്റെ സ്വാധീനമുണ്ടായിരുന്നു. മറ്റു കവികളെയും എഴുത്തുകാരേയും പ്രോൽസാഹിപ്പിക്കുന്നതിൽ അതീവതാല്പര്യം കാണിച്ചിരുന്നു. 'ബംഗാളി ലിറ്റററി കോൺഫറൻസിന്റെ പ്രസിഡന്റ്(1930), ബംഗിയ സാഹിത്യ പരിഷദിന്റെ വൈസ് പ്രസിഡന്റ്(1932-33) എന്നീ പദവികൾ വഹിച്ചിരുന്നു[1]. കൽക്കട്ട യൂണിവേഴ്സിറ്റി ഇവരെ ജഗത്തരിണി സ്വർണ്ണമെഡൽ നൽകി ആദരിച്ചു.
മഹാശ്വേതാ, പുണ്ഡോരിക്, പൗരാണികി, ദീപ് ഓ ധൂപ്, ജീബൊൺ പഥേ, നിർമ്മല്യ, മല്യ ഓ നിർമ്മല്യ, "അശോക് സംഗീത്", "ധർമ്മപുത്ര"(വിവർത്തനം) തുടങ്ങിയവ ഇവരുടെ പ്രശസ്ത രചനകളാണ്. കൂടാതെ കുട്ടികൾക്കായി രചിച്ച "ഗുഞ്ജൻ", "ബാലികാ ശിഖർ ആദർശ" എന്ന ഉപന്യാസസമാഹാരവും ശ്രദ്ധേയമായ കൃതികളാണ്.[1]
1933 സെപ്റ്റംബർ 27-ന് അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ജീവചരിത്രം, ബംഗ്ലാപീഡിയ Archived 2009-01-09 at the Wayback Machine.
- കവിതകൾ, www.poemhunter.com
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 Sengupta, Subodh Chandra and Bose, Anjali (editors), 1976/1998, Sansad Bangali Charitabhidhan (Biographical dictionary) Vol I, (in Bengali), p83, ISBN 81-85626-65-0
- ↑ Talking of Power - Early Writings of Bengali Women from the Mid-Nineteenth Century to the Beginning of the Twentieth Century, മാലിനി ഭട്ടാചാര്യ, അഭിജിത് സെൻ