കാപിറ്റോൾ റീഫ് ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ, യൂറ്റാ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കാപിറ്റോൾ റീഫ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Capitol Reef National Park). 241,904 ഏക്കർ (377.98 ച മൈ; 97,895.08 ഹെ; 978.95 കി.m2) ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി. തെക്കുനിന്ന് വടക്കോട്ട് ഏകദേശം 60 മൈൽ (97 കി.മീ) നീളത്തിൽ വ്യാപിച്ചിരിക്കുന്ന ഈ പ്രദേശത്തിന്റെ വീതി ശരാശരി വെറും 6 മൈൽ (9.7 കി.മീ) മാത്രമാണ്. ഭൂരിഭാഗവും മരുപ്രദേശമായ ഈ ഉദ്യാനം, 1971ലാണ് സ്ഥാപിതമായത്.
കാപിറ്റോൾ റീഫ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | വെയ്ൻ, ഗാർഫീൽഡ്, സെവീർ, എമെരി കൗണ്ടികൾ, യൂറ്റാ, യു എസ് എ |
Nearest city | Torrey |
Coordinates | 38°12′N 111°10′W / 38.200°N 111.167°W |
Area | 241,904 ഏക്കർ (978.95 കി.m2) 670 ഏക്കർ (270 ഹെ) private[1] |
Established | ഡിസംബർ 18, 1971 |
Visitors | 1,064,904 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | Capitol Reef National Park |
ഭൂമിശാസ്ത്രം
തിരുത്തുകഏതാണ്ട് 65 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഭൂവൽക്കത്തിൽ രൂപം കൊണ്ട വാട്ടെർപോക്കറ്റ് ഫോൾഡ് എന്നറിയപ്പെടുന്ന മടക്ക്, ഈ ദേശീയോദ്യാനത്തിൽ വരുന്നു. വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മോണോക്ലൈനുകളിൽ ഒന്നാണ് ഇത്.
ചിത്രശാല
തിരുത്തുക-
കാപിറ്റോൾ ഡോം
-
കാപിറ്റോൾ ഗിരികന്ദരം
-
കാപിറ്റോൾ റീഫിലെ പാറകളുളെ പാളികൾ
-
ഹിക്മാൻ പാലം
അവലംബം
തിരുത്തുക- ↑ "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-06.
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.