കാപാലീശ്വര ക്ഷേത്രം
ചെന്നൈയിൽ മൈലാപ്പൂർ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം ആണ് കാപാലീശ്വര ക്ഷേത്രം[1] . എ ഡി 7 ആം നൂറ്റാണ്ടിൽ ആണ് ഇതു നിർമ്മിച്ചിട്ടുള്ളത് . ദ്രാവിഡ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം ആണ് ഇത് [2] ശിവനും പാർവതിയുടെ രൂപമായ കർപഗമ്പലിനെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നത്. ("ആഗ്രഹത്തിന്റെ ദേവത -Yielding Tree")[3]പുരാണങ്ങൾ അനുസരിച്ച് ശക്തി ഒരു മയിൽ രൂപത്തിൽ ശിവനെ ആരാധിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്തുള്ള മയിലയ്(മയില) എന്ന സ്ഥലത്ത് തമിഴിൽ "മയിൽ" എന്ന പേരിലാണ് അറിയപ്പെടുന്നത്.[4]കപിലേശ്വരർ എന്ന പേരിൽ ശിവൻ പൂജിക്കപ്പെടുന്നു. പാർവതിയെ കർപഗമ്പാൾ ആയി ചിത്രീകരിക്കുന്നു. തമിഴിലെ അറിയപ്പെടുന്ന തമിഴ് കവിയായ നായനാർ രചിച്ച തേവാരം ഏഴാം നൂറ്റാണ്ടിലെ പാഡൽ പെട്ര സ്ഥലം ആയി തരം തിരിച്ചിരിക്കുന്നു.
Kapaleeshwarar Temple Mylapore | |
---|---|
Kapaleeshwarar Temple Mylapore | |
നിർദ്ദേശാങ്കങ്ങൾ: | 13°02′N 80°16′E / 13.033°N 80.267°E |
പേരുകൾ | |
ശരിയായ പേര്: | Mayilāppūr Kapālīsvarar Kōvil,Chennai |
തമിഴ്: | மயிலாப்பூர் கபாலீஷ்வரர் திருக்கோவில்,சென்னை |
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Tamil Nadu |
ജില്ല: | Chennai |
സ്ഥാനം: | Mylapore |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | Dravidian architecture |
പാപനാശം ശിവം എന്ന കവി വലജി രാഗത്തിൽ "പാദമേയ് തുണൈ പരമശിവ.." പ്രസിദ്ധമായ കൃതി രചിച്ചതും ഈ ക്ഷേത്രത്തെ കുറിച്ചുള്ളതാണ്.
ശ്രീ ശിവസഹസ്രനാമസ്തോത്രത്തിൽ
തിരുത്തുക73
അഹിർബുധ്ന്യോ∫നിലാഭശ്ച ചേകിതാനോ ഹവിസ്തഥാ
അജൈകപാച്ച കാപാലീ ത്രിശംകുരജിതഃ ശിവഃ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- Bhargava, Gopal K. (2006). Land and people of Indian states and union territories. 25. Tamil Nadu. USA: Kalpaz Publications. ISBN 8178353814.
- Hurd, James (2010). Temples of Tamilnad. USA: Xilbris Corporation. ISBN 978-1-4134-3843-7.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Temple Information Archived 2016-10-05 at the Wayback Machine.