ബ്രൈയിൽ വിത്തൗട്ട് ബോർഡേർസ്

വികസ്വര രാജ്യങ്ങളിലെ അന്ധർക്കു വെണ്ടി പ്രവർത്തിക്കുന്ന അന്തരാഷ്ട്ര സംഘടനയാണ് ബ്രൈൽ വിത്തൗട്ട് ബോർഡേർസ് (Braill Without Borders BWB).

Braille Without Borders Sign

1998ൽ തിബറ്റിലെ ലാഹ്സായിലാണ് ഇത് സ്ഥാപിതമായത്. സബ്രീയ തെൻബർക്കൻ എന്ന ജർമ്മൻ ക്കാരിയായ അന്ധവനിതയും അവരുടെ സുഹൃത്ത് നെതർലാഡ് സ്വദേശി പോൾ ക്രോൺൻബർഗുമാണ് ഇതിന്റെ സ്ഥാപകർ.

ലക്ഷ്യങ്ങൾ

തിരുത്തുക

പിന്നോക്ക രാജ്യങ്ങളിലെ അന്ധർക്ക് പ്രതീക്ഷയും, നിത്യജീവിതത്തിലേക്കുള്ള പ്രായോഗിക പരിശീലനം നൽകലും,കഴിവുകളെ വികസിപ്പിക്കലുമാണ് സംഘടന ഉദ്ദേശിക്കുന്നത്. ഇതിൽ പ്രധാനം ബ്രൈൽ ഭാഷ പഠിപ്പിക്കക എന്നതാണ്. ബ്രൈൽ ലിപി നിലവില്ലില്ലാത്ത ഭാഷകളിൽ അതുണ്ടാക്കാനും BWB മുന്നിട്ടിറങ്ങുന്നു.

 
സ്ഥാപകർ സെബ്രിയെയും പോളും
  • School for the Blind -ടിബറ്റിലെ ലാഹ്സയിൽ 1997ൽ ആരംഭിച്ച അന്ധ വിദ്യാലയം
  • Massage Centre : അന്ധർ നടത്തുന്ന മാസാജ് സെന്റ്ർ. ഇതും ലാഹ്സയിൽ 
  • Vocational Training Farm -ലാഹസയിൽ നിന്നും 270 കിലോമീറ്റർ അകലെ ഒരു ഫാമും ക്ഷീരോൽപ്പന ഫാക്ടറിയും നടത്തുന്നു. അന്ധർക്ക്  തൊഴിലധിഷ്ഠീത പരിശീലനം നൽകലാണ് ഉദ്ദേശം.

കേരളത്തിൽ

തിരുത്തുക

ടിബറ്റിനു പുറത്ത് BWBനു ശാഖയുള്ളത് ഇന്ത്യയിലാണ്.

തിരുവന്തപുരത്ത് വെള്ളയാണി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാന്താരി ഇന്റ്ർ നാഷണൽ എന്ന സ്ഥാപനമാണത്. നേതൃത്വ /സംരംഭക പരിശീലന സ്ഥാപനമാണ് കാന്താരി. [1]

  1. International Institute for Social Entrepreneurs (IISE) - Kerala/India kanthari - Kerala/India