കാണാക്കൺമണി

മലയാള ചലച്ചിത്രം
(കാണാക്കണ്മണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്കു അക്ബറിന്റെ സംവിധാനത്തിൽ അദ്ദേഹത്തിൻറെ തന്നെ ഹിന്ദി ചിത്രമായ ഗൗരി: ദ അൺബോൺ ആസ്പദമാക്കി നീത ആന്റോ നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് കാണാക്കണ്മണി. ജയറാമും പത്മപ്രിയയുമാണ്‌ ഈ ചലച്ചിത്രത്തിലെ നായികാനായകന്മാർ.

കാണാക്കണ്മണി
സംവിധാനംഅക്കു അക്ബർ
നിർമ്മാണംനീറ്റാ ആന്റോ
രചനകെ. ഗിരീഷ് കുമാർ
അക്കു അക്ബർ
അഭിനേതാക്കൾജയറാം
പത്മപ്രിയ
ബേബി നിവേദിത
ബിജു മേനോൻ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
റിലീസിങ് തീയതി
  • സെപ്റ്റംബർ 4, 2009 (2009-09-04)
[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം132 മിനിറ്റ്

കഥാസംഗ്രഹം

തിരുത്തുക

റോയിയും (ജയറാം) മായയും (പത്മപ്രിയ) അവരുടെ മകൾ അനഘ എന്നാ അനുവും (ബേബി നിവേദിത) അവരുടെ ഒഴിവുകാലം സിംഗപ്പൂരിൽ ചെലവിടാൻ തീരുമാനിക്കുന്നു. എന്നാൽ അനു തങ്ങളുടെ പഴയ വീട്ടിൽ പോകണമെന്ന് വാശി പിടിക്കുന്നു. ഒടുവിൽ 4 ദിവസത്തേക്ക് നിൽക്കാം, ശേഷം സിംഗപ്പൂരിൽ പോകാം എന്ന വ്യവസ്ഥയിൽ പഴയ വീട്ടിൽ പോകുന്നു. അവിടെയെത്തിയ അനുവിൽ റോയിയും മായയും മുമ്പ് ഭ്രൂണഹത്യ ചെയ്ത ശിവാനിയുടെ ആത്മാവ് കൂടുന്നു. ഗർഭാവസ്ഥയിൽ ശിവാനി തങ്ങളുടെ മാതാപിതാക്കളെ സ്നേഹിച്ചതായും ഒടുവിൽ ഭ്രൂണഹത്യ ചെയ്തപ്പോൾ മാതാപിതാക്കളോടും, ഇപ്പോൾ അവർ സ്നേഹിക്കുന്ന അനുവിനോടും പക തോന്നുന്നു. അതു കാരണം ശിവാനി അനുവിനെ കൊല്ലാൻ തിരുമാനിക്കുന്നു. എന്നാൽ അവസാന നിമിഷം ശിവാനിയുടെ മനസുമാറി അനുവിന്റെ ദേഹം വിട്ടു പോകുന്നു.

അഭിനേതാക്കൾ

തിരുത്തുക
  1. Social Post. "Kaanakkanmani - Malayalam Movie Reviews, Trailers, Wallpapers, Photos, Cast & Crew, Story & Synopsis - entertainment.oneindia.in". Popcorn.oneindia.in. Archived from the original on 2012-03-20. Retrieved 2012-10-18.
"https://ml.wikipedia.org/w/index.php?title=കാണാക്കൺമണി&oldid=3764639" എന്ന താളിൽനിന്ന് ശേഖരിച്ചത്