കാട് പൂക്കുന്ന നേരം (ചലച്ചിത്രം)
ഡോ. ബിജു സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് കാട് പൂക്കുന്ന നേരം. ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട രണ്ട് മലയാള ചലച്ചിത്രങ്ങളിലൊന്നായിരുന്നു ഇത്.[1]
കാട് പൂക്കുന്ന നേരം | |
---|---|
സംവിധാനം | ഡോ. ബിജു |
നിർമ്മാണം | സോഫിയ പോൾ |
അഭിനേതാക്കൾ | ഇന്ദ്രജിത്ത്, റീമ കല്ലിങ്കൽ, പ്രകാശ് ബാരെ, ഇർഷാദ്, ഇന്ദ്രൻസ്, കൃഷ്ണൻ ബാലകൃഷ്ണൻ |
ഛായാഗ്രഹണം | എം ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | കാർത്തിക് യോഗേഷ് |
സ്റ്റുഡിയോ | വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രമേയം
തിരുത്തുകമാവോയിസ്റ്റ് ആരോപണത്തെ തുടർന്ന് കാട് കയറുന്ന ഒരുപറ്റം ആളുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. രണ്ടുപേർ കാട്ടിൽ അകപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അധികാരവർഗത്തിന്റെ ചൂഷണത്തിനും അടിച്ചമർത്തലിനും ഇരയാകുന്ന ദളിതരേയും ആദിവാസികളേയും അഭിമുഖീകരിക്കുന്ന സിനിമ ആനുകാലിക രാഷ്ട്രീയം മാവോയിസ്റ്റ് ഭീഷണി സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നതിലെ പൊരുത്തക്കേടും പൊള്ളത്തരവും ഉന്നയിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി പോരാടുന്നവരും ഭരണകൂടവും തമ്മിലുള്ള പോരാട്ടമാണ് കാട് പൂക്കുന്ന നേരം. മാവോവാദി നേതാവായ സ്ത്രീയെ അറസ്റ്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട് കാട്ടിലേക്ക് തിരിക്കുന്ന ഒരു പോലീസുകാരനിലൂടെയാണ് സിനിമയുടെ യാത്ര. കാട്ടിൽ ഒറ്റപ്പെടുമ്പോൾ പോലീസുകാരൻ നിസ്സഹായനാകുകയും എന്നാൽ നായിക വഴികാട്ടിയാവുകയും ചെയ്യുന്നു. ആരെയാണോ വേട്ടയാടേണ്ടത് അവർ തന്റെ രക്ഷകയാകുന്നത് തിരിച്ചറിയുന്നതാണ് സിനിമയുടെ ശക്തി
അഭിനേതാക്കൾ
തിരുത്തുകഇന്ദ്രജിത്ത്റീമ കല്ലിങ്കൽ, പ്രകാശ് ബാരെ, ഇർഷാദ്, ഇന്ദ്രജിത്ത്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. [2]
ലൊക്കേഷൻ
തിരുത്തുകകോന്നി, കല്ലാറിന്റെ തീരത്തുള്ള അടവി, അച്ചൻകോവിൽ വനമേഖല എന്നിവടങ്ങളിലായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
ചലച്ചിത്ര മേളകളിൽ
തിരുത്തുക- മോൺട്രിയൽ ചലച്ചിത്ര മേള (2016)[3]
- യൂറേഷ്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു (2016)
- ആസ്ട്രേലിയയിലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡിനായുള്ള മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു (2016)
- ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. (2016)
അവലംബം
തിരുത്തുക- ↑ http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=290376&Line=Directorate,%20Thiruvananthapuram&count=12&dat=07/10/2016[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The law of the jungle". 08 October 2016 – via The Hindu.
{{cite web}}
: Check date values in:|date=
(help) - ↑ James, Anu. "'Kaadu Pookkunna Neram' to be screened as only Indian movie at Eurasia Film Festival".