കാട്രിൻ കാൾസ്ബെർഗ്
ഒരു ഫാറോസ് ദ്വീപുകളിൽനിന്നുള്ള ഗൈനക്കോളജിസ്റ്റും റിപ്പബ്ലിക്കൻ (Tjóðveldi) രാഷ്ട്രീയക്കാരിയാണ് കാട്രിൻ കാൾസ്‌ബെർഗ് (ജനനം 30 ജൂലൈ 1967 ഡെൻമാർക്കിൽ) .
കാട്രിൻ കാൾസ്ബെർഗ് | |
---|---|
Member of Parliament | |
പദവിയിൽ | |
ഓഫീസിൽ 2015 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 30 ജൂലൈ 1967 ഡെന്മാർക്ക് |
രാഷ്ട്രീയ കക്ഷി | Republic (Tjóðveldi) |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകാട്രിൻ കാൾസ്ബർഗ് 1967 ജൂലൈ 30 ന് ഡെൻമാർക്കിലാണ് ജനിച്ചത്. അവരുടെ മാതാപിതാക്കളായ ഓൾഗയും കാജ് കാൾസ്‌ബെർഗും ഫറോസ് ദ്വീപ് നിവാസികളായിരുന്നു. കുടുംബം ഫാറോ ദ്വീപുകളിലേക്ക് താമസം മാറുന്നതുവരെയുള്ള കാലത്ത് അവരുടെ ജീവിതത്തിലെ ആദ്യത്തെ ആറ് വർഷം ഡെൻമാർക്കിലാണ് താമസിച്ചിരുന്നത്.[1] അവരുടെ ബാല്യകാലം മുഴുവൻ അവൾ Eiði (1975-1979) [2] ലും Tórshavn ലുമായി താമസിച്ചു. അവിടെ അവളുടെ പിതാവ് Kaj Kallsberg ഒരു വൈദ്യനായി ജോലി ചെയ്തിരുന്നു. 16 വയസ്സുള്ളപ്പോൾ അവർ ഒരു എക്സ്ചേഞ്ച് വിദ്യാർത്ഥിനിയായി അമേരിക്കൻ ഐക്യനാടുകളിൽ ഒരു വർഷക്കാലം ചെലവഴിച്ചു. അതിനുശേഷം അവർ ഹൊയ്‌ഡലാറിലെ ടോർഷവ്‌നിലെ ഹൈസ്‌കൂളിൽ പഠനത്തിന് പോയി. ഡെൻമാർക്കിൽ വൈദ്യശാസ്ത്രം പഠനം നടത്തി. പിന്നീട് ഗൈനക്കോളജിസ്റ്റാകാൻ പ്രത്യേക പരിശീലനവും നേടി.
സ്വകാര്യ ജീവിതം
തിരുത്തുകകാൾസ്ബെർഗിന്റെ ഭർത്താവ് പോൾ ഹെൻറിക് പോൾസെൻ 2005-ൽ ക്യാൻസർ ബാധിച്ച് മരിച്ചു.[3] അവർക്ക്ര ബ്രാൻഡൂർ, സോൾജണ്ട് എന്നീ രണ്ട് മക്കളുണ്ട്.[4]
അവലംബം
തിരുത്തുക- ↑ Kallsberg, Katrin. "Katrin Kallsberg" (in Faroese). Tjóðveldi. Retrieved 15 March 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Læknin" (in Faroese). Eiðis Municipality. Archived from the original on 2016-10-13. Retrieved 15 March 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Katrin Kallsberg vil gera mun" (in Faroese). Kvinna. 3 May 2014. Retrieved 15 March 2016.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Katrin Kallsberg" (in Faroese). Løgting. Archived from the original on 2016-03-08. Retrieved 15 March 2016.
{{cite web}}
: CS1 maint: unrecognized language (link)