കാഞ്ഞിപ്പുഴ

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ വള്ളിക്കുന്നം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാഞ്ഞിപ്പുഴ. തെക്കൻ പൊന്നാനി എന്ന പേരിലും അറിയപ്പെടുന്നു. ആലപ്പുഴ-കൊല്ലം അതിർത്തിയിലാണ്.

തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ എന്നിവരുടെ ജന്മ നാടാണിത്. കാഞ്ഞിപ്പുഴ മസ്ജിദ് തെക്കൻ കേരളത്തിൽ അറിയപ്പെട്ട മസ്ജിദ് ആണ്.

ഭൂപ്രകൃതി

തിരുത്തുക

ഓച്ചിറയിൽ നിന്ന് കിഴക്കോട്ട് 8 കി.മി യാത്ര ചെയ്താൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം. കുളങ്ങൾ, വയലുകൾ, ക്ഷേത്രങ്ങൾ, മസ്ജിദുകൾ, സാംസ്കാരിക വേദികൾ എന്നിവയാൽ സമ്പന്നമാണ്.

സാമൂഹികം

തിരുത്തുക

ഇവിടെയുളള ജനങ്ങളധികവും ഗൾഫിനെ ആശ്രയിച്ചു ഉപജീവനം നടത്തൂന്നവരാണ്. കാർഷിക മേഖലേയേയും,ഗവണ്മെന്റ് മേഖലയേയും ആശ്രയിക്കുന്നവരും കുറവല്ല.[അവലംബം ആവശ്യമാണ്]

രാഷ്ട്രീയം

തിരുത്തുക

സി.പി.എം, കോൺഗ്രസ് അടക്കമുള്ള ഏല്ലാ പാർട്ടികളും ഇവിടെ പ്രവർത്തിക്കുന്നു. മാവേലിക്കര മുൻ പാർമെന്റ് അംഗം സി.എസ്. സുജാതയുടെ വാർഡുമാണ് കാഞ്ഞിപ്പുഴ. ഇവിടുത്തെ നിയമസഭാ സാമാജികൻ എം. മുരളി ആണ്. പഞ്ചായത്ത് അംഗം ഡി. പ്രഭാകരൻ.[അവലംബം ആവശ്യമാണ്]

പ്രമുഖ വ്യക്തികൾ

തിരുത്തുക
  • തോപ്പിൽ ഭാസി- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തൂന്നതിൽ സാഹിത്യപരമായ പങ്കു വഹിച്ചു.കെ.പി.എ.സി യുടെ സ്താപകൻ ആണ്."ഒളിവിലെ ഓർമകൾ" അദ്ദേഹത്തിന്റെ പ്രമുഖ ക്യതി ആണ്.
  • കാംബിശ്ശേരി കരുണാകരൻ - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തൂന്നതിൽ പങ്കു വഹിച്ച കേരളത്തിലെ അറിയപ്പെട്ട വ്യക്തി.
  • പുതുശ്ശേരി രാമചന്ദ്രൻ-പ്രമുഖ കവിയും ഭാഷാ പണ്ഡിതനും-
  • സി.എസ് സുജാദ -വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന ഇവർ മുൻ മാവേലിക്കര പാർമെന്റ്റ് എം.പി. ആണ്‌.
  • കാഞ്ഞിപ്പുഴ ശശി - നല്ല നാടക നടനുള്ള സംസ്താന അവാർഡ് കരസ്തമാക്കിയ ഇദ്ദേഹം നിരവധി മറ്റ് പുരസങ്ങ്ങളും നേടിയിട്ടുന്ദു[1][പ്രവർത്തിക്കാത്ത കണ്ണി].ഇദ്ദേഹം ഇപ്പോൾ നാടക രംഗത്ത് വളരെ സജീവമായി നിലനിൽക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാഞ്ഞിപ്പുഴ&oldid=3802851" എന്ന താളിൽനിന്ന് ശേഖരിച്ചത്