കാഞ്ചൻഗംഗ, കാസർഗോഡ്
(കാഞ്ചൻജംഗ, കാസർഗോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ല ആസ്ഥാനത്തു നിന്നും 18 കിലോമീറ്റർ അകലെ, കാറഡുക്ക ഗ്രാമത്തിലാണ് കാഞ്ചൻ ജംഗ എന്ന പ്രശസ്തമായ കലാഗ്രാമം. കാസർഗോഡ് നിന്നും സുള്ളിയ (സുള്ള്യ) റോഡിലേക്കുള്ള വഴിയിലാണ് ഈ കലാഗ്രാമം. പ്രശസ്ത ചിത്രകാരനായ പി.എസ്. പുണിഞ്ചിത്തായ ആണ് ഈ കലാഗ്രാമം സ്ഥാപിച്ചത്. ഇവിടെ ചിത്രകാരന്മാർക്കും മറ്റു കലാകാരന്മാർക്കും താമസിച്ച് കലാപ്രവർത്തനം നടത്താം.
സ്ഥാനം
തിരുത്തുകകാസറഗോഡ് - ചെർക്കള - ജാൽസൂർ റോഡിൽ (ദേശീയപാത 55)18 കിലോമീറ്റർ അകലെ ശാന്തിനഗർ (12ആം മൈൽ) എന്ന സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
എത്തിച്ചേരാനുള്ള വഴി
തിരുത്തുക- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കാസർഗോഡ് റെയിൽവേ സ്റ്റേഷൻ
- കാസർഗോഡ് പട്ടണത്തിൽ നിന്നും ഇവിടേക്ക് ബസ്സും ടാക്സിയും ലഭിക്കും.