കശ്യപൻ

(കശ്യപമുനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപ്തർഷികളിൽ പ്രധാനപെട്ട ഒരു ഋഷിയാണ് കശ്യപ മഹർഷി (സംസ്കൃതം:कश्यप)[1].

ആന്ധ്രാപ്രദേശിലെ കശ്യപൻ പ്രതിമ
വാമനൻ ,കശ്യപ മഹർഷി,അദിതി,മഹാബലി

ദേവന്മാരുടെയും, അസുരന്മാരുടെയും, നാഗൻമാരുടെയും പിതാവ് കശ്യപമഹർഷിയാണെന്നാണ് ഐതിഹ്യം. അഗ്നിപുത്രിയായ അദിതിയെ വിവാഹം കഴിച്ചത് കശ്യപ മഹർഷിയാണ്. ദേവന്മാരുടെ മാതാവാണ് അദിതി. മഹാവിഷ്ണുവിൻറെ അഞ്ചാമത്തെ അവതാരമായ വാമനൻ അദിതിയുടെ പുത്രനായിരുന്നു. കശ്യപ മഹർഷിയുടെ രണ്ടാമത്തെ ഭാര്യയാണ് ദിതി. ദൈത്യൻമാരുടെ മാതാവാണ് ദിതി. രാജാവായ ദക്ഷ പ്രജാപതിയുടെ പുത്രിമാരാണ് ദിതിയും അദിതിയും.

കശ്യപസംഹിത എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ആയുർവേദത്തിലെ പല ചികിത്സാരീതികളെകുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.[2]

ഹിന്ദുവിശ്വാസ പ്രകാരം മരിചിയുടെ പുത്രനായ കശ്യപ മഹർഷിയുടെ സ്ഥലമാണ്‌ കാശ്മീർ താഴ്വര എന്നു കരുതുന്നു.കാശ്മീർ താഴ്വരക്കു ആ പേര് ലഭിച്ചത് കശ്യപൻ നിർമിച്ച താഴ്‌വാരം എന്ന വിശ്വാസത്തിലാണ്.[3]

"https://ml.wikipedia.org/w/index.php?title=കശ്യപൻ&oldid=3765420" എന്ന താളിൽനിന്ന് ശേഖരിച്ചത്