കവാടത്തിന്റെ സംവാദം:ഹിന്ദുമതം

സംവാദം ചേർക്കുക
Active discussions

കവാടം:ഹിന്ദുമതം എന്നാക്കുന്നതല്ലേ നല്ലത്? --റസിമാൻ ടി വി 07:19, 5 സെപ്റ്റംബർ 2010 (UTC)

float --Vssun (സുനിൽ) 11:24, 5 സെപ്റ്റംബർ 2010 (UTC)

കണ്ണി വേണോ ?തിരുത്തുക

ആഘോഷങ്ങളിലെ ദിവസങ്ങൾക്ക് കണ്ണിയുടെ ആവശ്യമുണ്ടോ ? --വിക്കിറൈറ്റർ : സംവാദം 14:09, 6 സെപ്റ്റംബർ 2010 (UTC)

  കണ്ണി ഒഴിവാക്കിയിരിക്കുന്നു.--അഖിൽ ഉണ്ണിത്താൻ 13:28, 8 സെപ്റ്റംബർ 2010 (UTC)

ചിത്രംതിരുത്തുക

ചിത്രം ഇപ്പോൾ ദിവസേന പുതുക്കാൻ പറ്റുന്ന രീതിയിലാണ്‌ വച്ചിട്ടുള്ളത് - 2010 സെപ്റ്റംബർ 6ന്റെ ചിത്രം ഇങ്ങനെ. ഇതിന്‌ വല്ല സ്കോപ്പുമുണ്ടോ? 2010 ആഴ്ച 36 എന്നിങ്ങനെ ഓരോ ആഴ്ചയും പുതുക്കാം എന്ന രിതിയിൽ വയ്ക്കുന്നതല്ലേ കൂടുതൽ നല്ലത്? --റസിമാൻ ടി വി 16:28, 6 സെപ്റ്റംബർ 2010 (UTC)

ശരിയാണ്‌. ചിത്രം ആഴ്ചകളിൽ പുതുക്കുന്നതാണ്‌ നല്ലത്. ക്രിക്കറ്റിലും ജ്യോതിശാസ്ത്രത്തിലുമെല്ലാം അങ്ങിനെയല്ലേ. --വിക്കിറൈറ്റർ : സംവാദം 02:27, 7 സെപ്റ്റംബർ 2010 (UTC)

  തഥാസ്തു--അഖിൽ ഉണ്ണിത്താൻ 12:05, 8 സെപ്റ്റംബർ 2010 (UTC)

ക്ഷേത്രംതിരുത്തുക

ക്ഷേത്രം എന്ന വാക്കിന്റെ പല നാനാന്ർത്ഥങ്ങളിൽ ഒന്ന് മാത്രമാണ് ശരീരം എന്നത് . ശരിക്ക് നാശത്തിൽ നിന്ന് രക്ഷിക്കുന്നത് എന്നാണ് ഈ പദത്തിന്റെ അർത്ഥം ( സംസ്കൃതത്തിൽ ക്ഷയാത് ത്രായതേ ഇതി ക്ഷേത്രം എന്നാണ് പറയാറ്)

Hrishi 13:33, 20 സെപ്റ്റംബർ 2010 (UTC)


ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്രശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം. അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ. മനുഷ്യശരീരരൂപത്തിൽ പ്രതിഷ്ടിച്ചതിനാൽ ദേവനും ഈ ആവരണങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല. എന്നാൽ ഇവയുടെ വിസ്തൃതി മനുഷ്യരുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി ദേവതകളുടെ കാമമയശരീരം മനുഷ്യരിൽ നിന്നും വളരെ വ്യാപ്തി കുറഞ്ഞവയായിരിക്കും. മനോമയ ശരീരത്തോട് ചേർന്ന് ഒരു രേഖയുടെ വ്യാപ്തിയേ ഇവയ്ക്കുണ്ടാകു. പൊതുവിൽ കാമക്രോധാധികൾക്ക് അടിമപ്പെടാത്തവരാണവ. ചിലപ്പോൾ ദേവതാസങ്കല്പങ്ങൾക്കിടയിൽ പോലും ഇവയ്ക്ക് വ്യത്യാസമുണ്ടാകും. പ്രതിഷ്ടാ സങ്കല്പം, നിവേദ്യ-പൂജാകർമ്മങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഉദാഹരണത്തിനു ശാസ്ത്രജ്ഞാനത്തിലധിസ്ടിതമായ ധന്വന്തരി മൂർത്തി, കാർത്തികേയൻ എന്നിവരുടെ വിജ്ഞാനമയശരീരം കൂടുതൽ വിസ്തൃതമായിരിക്കും.

ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷു‌മ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്.

അവലംബം: ക്ഷേത്രാചാരങ്ങളിലൂടെ.., ഡോ. കെ. അരവിന്ദാക്ഷൻ.

--അഖിൽ ഉണ്ണിത്താൻ 19:05, 24 സെപ്റ്റംബർ 2010 (UTC)
"ഹിന്ദുമതം" താളിലേക്ക് മടങ്ങുക.