കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ//തിരഞ്ഞെടുത്തവ/ജൂലൈ 2009
വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഗ്നു (ആംഗലേയം:GNU) പ്രസ്ഥാനം വികസിപ്പിച്ചെടുത്തതാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം. ലിനസ് ട്രോവാട്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേർണലാണ് ഉപയോഗിക്കുന്നത്. ലിനക്സ് കെർണലും, ഗ്നു ഫൌണ്ടേഷൻ, മറ്റു സോഫ്റ്റ്‌വെയർ ദാതാക്കൾ എന്നിവരിൽ നിന്നുള്ള സോഫ്റ്റ്‌വെയറുകളും കൂടിച്ചേർന്ന സമ്പൂർണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നൂ/ലിനക്സ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.