കവാടം:വൈദ്യശാസ്ത്രം/നിങ്ങൾക്കറിയാമോ
......ഹൃദയത്തിന്റെ അൾട്രാ സൗണ്ട് സ്കാൻ ആണ് എക്കോ കാർഡിയോഗ്രാം.
......സൂര്യകിരണങ്ങളേറ്റ് തൊലി ചുവക്കുന്നത് ത്വഗ്രക്തിമയ്ക്കുദാഹരണമാണ്.
........16മുതൽ 25 ഇലക്ട്രോഡുകൾ തലയോടിൽ ഘടിപ്പിച്ചാണ് ഇ.ഇ.ജി രേഖപ്പെടുത്തുന്നത്..
.......ഉദ്ദേശം ബി.സി. 10,000-ൽ ആണത്രേ വസൂരി മനുഷ്യരെ ബാധിക്കാൻ തുടങ്ങിയത്. ഈ അണുബാധയുടെ ഏറ്റവും ആദ്യത്തെ തെളിവ് റാംസെസ് അഞ്ചാമന്റെ മമ്മിയുടെ ശരീരത്തിലുണ്ടായിരുന്ന കുമിളയുടെ തടിച്ച പാടുകളാണ്.
......മനുഷ്യരുടെ പല്ലുകളിൽ ഏറ്റവും ഒടുവിൽ മുളച്ചുവരുന്ന അണപ്പല്ലുകളാണ് വിവേകദന്തങ്ങൾ.
കൂടുതൽ കൗതുക കാര്യങ്ങൾ... |