കവാടം:രസതന്ത്രം/ആമുഖം
പദാർഥങ്ങളുടെ ഘടകങ്ങളെയും ഘടനയെയും ഗുണങ്ങളെയും മറ്റു പദാർഥങ്ങളുമായുള്ള പ്രവർത്തനത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം. അടിസ്ഥാനപരമായതും പ്രായോഗികവുമായ ശാസ്ത്രീയ പഠനങ്ങളെ മനസ്സിലാക്കുന്നതിന് ഇത് ഒരു അടിസ്ഥാനം നൽകുന്നതിനാൽ ഇതിനെ കേന്ദ്ര ശാസ്ത്രം എന്നും വിളിക്കാറുണ്ട്. ഉദാഹരണത്തിന്, സസ്യരസതന്ത്രം (ബോട്ടണി), ആഗ്നേയ ശിലകളുടെ രൂപീകരണം (ഭൂഗർഭശാസ്ത്രം), എങ്ങനെയാണ് അന്തരീക്ഷ ഓസോൺ, പരിസ്ഥിതി മലിനീകരണം എന്നിവ ഉണ്ടാകുന്നത് (ഇക്കോളജി), ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവം (ആസ്ട്രോഫിസിക്സ്), എങ്ങനെ മരുന്നുകൾ പ്രവർത്തിക്കുന്നു (ഫാർമക്കോളജി), ഒരു കുറ്റകൃത്യം ചെയ്താൽ എങ്ങനെയാണ് ഡിഎൻഎ തെളിവുകൾ ശേഖരിക്കുന്നത് (ഫോറൻസിക്) ഇതിലെല്ലാം രസതന്ത്രം വിശദീകരിക്കുന്നുണ്ട്.