കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2022 നവംബർ
നവംബർ 1 : | അറ്റ്‌ലസ് V റോക്കറ്റ്, നാസയ്ക്കും NOAAയ്ക്കും വേണ്ടി ജോയിന്റ് പോളാർ സാറ്റലൈറ്റ് സിസ്റ്റം 2 (JPSS 2) വിക്ഷേപിക്കും. കൂടാതെ ഇൻഫ്‌ലേറ്റബിൾ ഡെസിലറേറ്ററിന്റെ (LOFTID) ലോ-എർത്ത് ഓർബിറ്റ് ഫ്ലൈറ്റ് ടെസ്റ്റും വിക്ഷേപിക്കും. നാസയുടെയും യുഎൽഎയുടെയും സംയുക്ത പദ്ധതിയാണ് ലോഫ്റ്റ്. |
നവംബർ 4,5 : | വാർഷിക സൗത്ത് ടൗറിഡ് ഉൽക്കാവർഷം. |
നവംബർ 6 : | വിശാഖം ഞാറ്റുവേല തുടങ്ങും |
നവംബർ 8 : | പൗർണ്ണമി. പൂർണ ചന്ദ്രഗ്രഹണം. ഏഷ്യ, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക, വടക്കൻ, കിഴക്കൻ യൂറോപ്പിന്റെ ഭാഗങ്ങൾ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ദൃശ്യമാകും. സമയം പകൽ 2.44 മുതൽ 6.24 വരെ. ഗ്രഹണാന്ത്യം കേരളത്തിൽ ദൃശ്യമായേക്കാം. |
നവംബർ 11,12 : | നോർത്ത് ടൗറിഡ് ഉൽക്കാവർഷം |
നവംബർ 15 : | നാസയും ഫ്രഞ്ച് ബഹിരാകാശ ഏജൻസി സിഎൻഇഎസും സംയുക്തമായി വികസിപ്പിച്ചെടുത്ത സർഫേസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപ്പോഗ്രാഫി (SWOT) ദൗത്യം കാലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ സേനാ താവളത്തിൽ നിന്ന് SpaceX ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കും. |
നവംബർ 16 : | വൃശ്ചിക സംക്രമം |
നവംബർ 17,18 : | ലിയോണിഡ് ഉൽക്കാവർഷം |
നവംബർ 19 | അനിഴം ഞാറ്റുവേല തുടങ്ങും |
നവംബർ 23 : | അമാവാസി |