കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2019 സെപ്റ്റംബർ
സെപ്റ്റംബർ 6 : | ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗം. ചന്ദ്രൻ വ്യാഴത്തിന്റെ 2 ഡിഗ്രി അടുത്തുകൂടി കടന്നു പോകുന്നു. |
സെപ്റ്റംബർ 7 : | ചന്ദ്രയാൻ-2 ചന്ദ്രനിൽ ഇറങ്ങുന്നു. |
സെപ്റ്റംബർ 8 : | ശനിയുടെയും ചന്ദ്രന്റെയും സംയോഗം. ചന്ദ്രനെ ശനിയുടെ ഒരു ഡിഗ്രിയിൽ താഴെ അകലത്തിൽ കാണുന്നു. |
സെപ്റ്റംബർ 10 : | ജപ്പാന്റെ HTV-8 കാർഗോ ദൗത്യം അന്താരാഷ്ട്രബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നു. ജപ്പാനിലെ തനെഗാഷിമ വിക്ഷേപണ നിലയത്തിൽ നിന്നാണ് വിക്ഷേപിക്കുന്നത്. നെപ്റ്റ്യൂൺ വിയുതിയിൽ. സൂര്യനുംം നെപ്റ്റ്യൂണും ഭൂമിയുടെ എതിർദിശകളിൽ വരുന്നതു കൊണ്ട് ഒരു ദൂരദർശിനി കൊണ്ട് നോക്കിയാൽ നെപ്റ്റ്യൂണിനെ നന്നായി കാണാൻ കഴിയും. |
സെപ്റ്റംബർ 14 : | പൗർണ്ണമി ഉത്രം ഞാറ്റുവേല തുടങ്ങുന്നു. |
സെപ്റ്റംബർ 17 : | സൂര്യൻ കന്നി രാശിയിലേക്ക് പ്രവേശിക്കുന്നു. |
സെപ്റ്റംബർ 23 : | തുലാവിഷുവം. സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേർമുകളിൽ വരുന്നു. ഭൂമിയിലെല്ലായിടത്തും രാത്രിയും പകലും തുല്യമായിരിക്കും. |
സപ്റ്റംബർ 25 : | അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് 61-ാം പര്യവേക്ഷണസംഘം പുറപ്പെടുന്നു. അമേരിക്കയിലെ ജസീക്ക അമെയർ, റഷ്യയിലെ ഒലീഗ് സ്ക്രിപോക്ച, യു.എ.ഇയിലെ ഹസ്സാ അലി അൽമസ്സൂരി എന്നിവർ സോയൂസ് എം.എസ് - 15ലാണ് യാത്ര ചെയ്യുന്നത്. ഇത് വിക്ഷേപിക്കുന്നത് കസാക്കിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണകേന്ദ്രത്തിൽ നിന്നാണ്. |
സപ്റ്റംബർ 27 : | അത്തം ഞാറ്റുവേല തുടങ്ങുന്നു. |
സപ്റ്റംബർ 28 : | അമാവാസി |