കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2023 ജനുവരി
...ഡിസ്കവറി സ്പേസ് ഷട്ടിൽ ആണ് ഹബ്ബിൾ സ്പേസ് ടെലസ്കോപ്പിനെ സ്പെസിലെ ഭ്രമണപഥത്തിലെത്തിച്ചത്
...2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ 16 മിനിറ്റ് അവശേഷിക്കുമ്പോഴാണു കൊളംബിയ ബഹിരാകാശ വാഹനം ടെക്സസിനു മുകളിൽ വെച്ച് തകർന്നത്
...ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചൗള
...ശൂന്യാകാശയാത്ര നടത്താനുള്ള പ്രായോഗികമായ ആദ്യ ആശയം മുന്നോട്ടുവച്ചത് കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കി ആണ്.
...ശൂന്യാകാശത്തെത്തിയ ആദ്യ റോക്കറ്റ് (189 കിലോമീറ്റർ) ജർമനിയുടെ വി-2 റോക്കറ്റായിരുന്നു