കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2022 ഡിസംബർ
...നെപ്റ്റ്യൂണിന് ഭൂമിയെ അപേക്ഷിച്ച് 17 മടങ്ങധികം പിണ്ഡമുണ്ട്.
...നെപ്റ്റ്യൂൺ, യുറാനസ് എന്നീ ഹിമ ഭീമൻ ഗ്രഹങ്ങളെ സന്ദർശിച്ചിട്ടുള്ള ഒരേയൊരു ബഹിരാകാശവാഹനമാണ് വോയേജർ 2.
...ഏറ്റവുമൊടുവിലത്തെ നിരീക്ഷണ ഫലങ്ങളുടെ വെളിച്ചത്തിൽ യുറാനസിനു ചുറ്റും 10 വലയങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്.
...1846 ഒക്ടോബർ 10ന് ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ലാസ്സൽ ആണ് ട്രിറ്റോണിനെ കണ്ടുപിടിച്ചത്.
...അമേരിക്കയിലെ വെർജീനിയായിലെ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായ നാഷണൽ എയർ ആന്റ് സ്പേസ് മ്യൂസിയത്തിന്റെ സ്റ്റീവൻ എഫ് ഉദ്വാർ-ഹെഇസി സെന്ററിലാണ് ഇപ്പോൾ ഡിസ്കവറി സ്പേസ് ഷട്ടിൽഉള്ളത്.