കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2022 ജനുവരി
...1655 മാർച്ച് 25 ഡച്ച് ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ഹ്യൂജിൻസ് ആണ് ടൈറ്റനെ കണ്ടെത്തുന്നത്
...ദൃശ്യ പ്രകാശത്തെ ഒരു ലെൻസുപയോഗിച്ച് (ഒബ്ജെക്ടീവ്) ബിന്ദുവിലേക്ക് കേന്ദ്രീകരിച്ച് ഒരു വലിയ പ്രതിബിംബമാക്കി അതിനെ മറ്റൊരു ലെൻസുപയോഗിച്ച് (ഐപ്പീസ് )വീണ്ടും വലുതാക്കി കാണുക എന്ന് തത്ത്വമുപയോഗിച്ചാണ് ദൂരദർശിനികൾ പ്രവർത്തിക്കുന്നത്
...ശനിയുടെ പുറം അന്തരീക്ഷത്തിന്റെ 96.3 ശതമാനം ഹൈഡ്രജനും 3.25 ശതമാനം ഹീലിയവുമാണ്
...ചന്ദ്രനിൽ സസ്യജാലങ്ങളും നിവാസികളുമുണ്ടാകാം എന്ന വിശ്വാസം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങൾ വരെ പ്രഗൽഭ ജ്യോതിശാസ്ത്രജ്ഞർ പുലർത്തിപ്പോന്നു
...സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടേയും മൊത്തം പിണ്ഡത്തിന്റെ 2.5 ഇരട്ടി ഭാരമുണ്ട് വ്യാഴത്തിന്