കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2015 മെയ്
...നക്ഷത്രങ്ങളും നക്ഷത്രാവശിഷ്ടങ്ങളും നക്ഷത്രാന്തരീയമാദ്ധ്യമവും തമോദ്രവ്യവും ചേർന്നുള്ള പിണ്ഡമേറിയതും ഗുരുത്വാകർഷണബന്ധിതവുമായ വ്യൂഹമാണ് താരാപഥം അഥവാ ഗാലക്സി എന്ന്
...പതിനായിരം കോടിയിലേറെ താരാപഥങ്ങൾ ദൃശ്യപ്രപഞ്ചത്തിൽ ഉള്ളതായി കണക്കാക്കുന്നു എന്ന്
...താരാപഥങ്ങളുടെ പിണ്ഡത്തിന്റെ 90 ശതമാനത്തോളം സംഭാവന ചെയ്യുന്നത് തമോദ്രവ്യമാണ് എന്ന്
...അടുത്തടുത്തുള്ളതുമായ ഏറെ നക്ഷത്രങ്ങളുടെ ഉച്ഛ്വാസം കത്തിത്തീരുന്നതിന്റെ ഫലമാണ് ആകാശഗംഗ എന്നായിരുന്നു അരിസ്റ്റോട്ടിൽ കരുതിയിരുന്നത് എന്ന്
...ആകാശഗംഗയുടെ രൂപവും സൂര്യന്റെ അതിലെ സ്ഥാനവും വിശദീകരിക്കാനുള്ള ആദ്യത്തെ ശ്രമം നടത്തിയത് 1785-ൽ വില്യം ഹെർഷലായിരുന്നു എന്ന്